തിരുവനന്തപുരം: മൂന്ന് ദിവസമായി തിരുവനന്തപുരം നഗരത്തില്‍ നടന്നു വന്നിരുന്ന കുടിവെള്ളടാങ്കര്‍ സമരം പിന്‍വലിച്ചു. ടാങ്കര്‍ ലോറി ഉടമകള്‍ ജലഅതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയറും പോലീസുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ ധാരണയായത്.
ടാങ്കര്‍ ഉടമകളുടെ ആവശ്യങ്ങള്‍ ഭാഗീകമായി അധികൃതര്‍ അംഗീകരിച്ചിട്ടുണ്ട്. സമരം മൂന്നാം ദിവസത്തിലേക്ക് കടന്നതോടെ തലസ്ഥാന നഗരവാസികള്‍ വെള്ളമില്ലാതെ നെട്ടോട്ടമോടുന്ന അവസ്ഥയിലായിരുന്നു. നഗരത്തിലെ ആശുപത്രികള്‍ അടക്കമുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം സമരത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായതിന് പിന്നാലെയാണ് ചര്‍ച്ചകള്‍ക്ക് കളം ഒരുങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: