ഇന്‍ഫോസിസിന്‌ ആദായ നികുതി വകുപ്പിന്റെ നോട്ടീസ്‌

Monday 20 May 2013 9:16 pm IST

ന്യൂദല്‍ഹി: ആദായ നികുതി വകുപ്പിനെതിരെ ഇന്‍ഫോസിസ്‌. 577 കോടി രൂപ നികുതി ആവശ്യപ്പെട്ടുകൊണ്ടുള്ള ആദായ നികുതി വകുപ്പിന്റെ നടപടിയെ ചോദ്യം ചെയ്യുവാനാണ്‌ ഇന്‍ഫോസിസിന്റെ തീരുമാനം. 2005 മുതലുള്ള നാല്‌ സാമ്പത്തിക വര്‍ഷങ്ങളില്‍ 1,175 കോടി രൂപ ആദായ നികുതി ഇനത്തില്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടീസും ലഭിച്ചിട്ടുണ്ട്‌.
2009 സാമ്പത്തിക വര്‍ഷം മെയ്‌ രണ്ടിനാണ്‌ ആദായ നികുതി നിര്‍ണയം സംബന്ധിച്ച ഉത്തരവ്‌ ആദായ നികുതി അധികൃതരില്‍ നിന്നും ലഭിച്ചതെന്നും ഇതോടൊപ്പം 106 ദശലക്ഷം ഡോളര്‍ നികുതി അടയ്ക്കണമെന്ന ഉത്തരവും ഉണ്ടായിരുന്നതായി ഇന്‍ഫോസിസ്‌ പറയുന്നു. സോഫ്റ്റ്‌ വെയര്‍ വികസിപ്പിച്ചതുവഴിയുണ്ടായ നേട്ടത്തിനും പ്രത്യേക സാമ്പത്തിക മേഖലകളില്‍ നിന്നുള്ള നേട്ടത്തിനും നികുതി നല്‍കണമെന്നാണ്‌ ആദായ നികുതി വകുപ്പ്‌ ആവശ്യപ്പെട്ടിരിക്കുന്നതെന്ന്‌ കമ്പനിയുടെ പ്രസ്താവനയില്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.