കാറ്റിലും മഴയിലും വന്‍നാശം

Monday 20 May 2013 11:52 pm IST

കറുകച്ചാല്‍: കാറ്റിലും മഴയിലും വന്‍ നാശം. കറുകച്ചാല്‍, നെടുംകുന്നം പ്രദേശങ്ങളില്‍ ഇന്നലെ വൈകുന്നേരം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വന്‍ നാശനഷ്ടമുണ്ടായി. പാലക്കല്‍, അണിയറ, ബംഗ്ലാവുകുന്ന് എന്നിവിടങ്ങളിലാണ് കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായത്. പാലക്കല്‍ സോമിച്ചന്റെ വീട് മരം വീണ് പൂര്‍ണ്ണമായും തകര്‍ന്നു. കൂടാതെ ഈ മേഖലയിലെ മറ്റുവീടുകള്‍ക്കും ഭാഗീകമായി നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ശക്തമായ കാറ്റില്‍ മിക്കയിടങ്ങളിലും റബര്‍ മരങ്ങള്‍ കടപുഴകിവീണു. കൃഷിയും നശിച്ചു. ഈ മേഖലയില്‍ വൈദ്യുതി ബന്ധം തകരാറിലായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.