ട്രെയിനിടിച്ച് കോളേജ് വിദ്യാര്‍ഥിനി മരിച്ചു

Tuesday 21 May 2013 4:12 pm IST

അങ്കമാലി: റെയില്‍വേ പാളം മുറിച്ച് കടക്കുന്നതിനിടയില്‍ ട്രെയിനിടിച്ച് പെണ്‍കുട്ടി മരിച്ചു. തൃശൂര്‍ സെന്റ് തോമസ് കോളേജ് ബിരുദ വിദ്യാര്‍ഥിനി ലൈസിയാണ് മരിച്ചത്. മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. വിദ്യാര്‍ഥിനികള്‍ അങ്കമാലി ഡി പോള്‍ കോളജില്‍ എത്തിയതായിരുന്നു. ഇവരില്‍ 11 വിദ്യാര്‍ഥികള്‍ ഒരുമിച്ച് മടങ്ങുന്നതിനിടെയാണ് അപകടം. അങ്കമാലി ടെല്‍ക്ക് ഭാഗത്തുള്ള റെയില്‍വേ ട്രാക്ക് മുറിച്ചു കടക്കുമ്പോഴിയിരുന്നു അപകടം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.