കോട്ടയം: ജില്ലയിലെ മുഴുവന്‍ പട്ടികജാതി – പട്ടികവര്‍ഗ്ഗ കുടുംബങ്ങളേയും തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി തൊഴില്‍ കാര്‍ഡ് നല്കി 100 ദിവസം തൊഴില്‍ ഉറപ്പാക്കിയതിനു ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് ഏര്‍പ്പെടുത്തിയ അവാര്‍ഡ് കടുത്തുരുത്തി ബ്ലോക്ക്പഞ്ചായത്തിന്. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിനാണ് രാം സ്ഥാനം.
കോട്ടയത്ത് നടന്ന വിജിലന്‍സ് ആന്റ് മോണിറ്ററിംഗ് അവലോകനസമ്മേളനത്തില് ജോസ്.കെ.മാണി എം.പിയില്‍ നിന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി അവാര്‍ഡ് ഏറ്റുവാങ്ങി. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മാതൃകയാണെന്ന് അവാര്‍ഡ് സമ്മാനിച്ച ജോസ്.കെ.മാണി എം.പി പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അമ്പിളി സോമന്, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന്മാരായ വി.എം.പോള്‍, സ്റ്റീഫന്‍ പനങ്കാല, തങ്കമ്മ വര്‍ഗ്ഗീസ്, ബി.ഡി.ഒ ഷിനോ.പി.എസ് എന്നിവര്‍ അവാര്‍ഡ്ദാന ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: