കോട്ടയം: നഗരത്തിലെ പുളിമൂട് ജംങ്ഷന് -ടെംപിള്‍ റോഡ ് പാലസ് റോഡ് നവീകരണത്തിന് ഇരുവശത്തുനിന്നും തുല്യമായി സ്ഥലം വിട്ടുനല്‍കാന്‍ കളക്ടറേറ്റില്‍ നടന്ന യോഗത്തില്‍ ധാരണയായി. റോഡിന്റെ വീതി 10 മീറ്ററായി നിജപ്പെടുത്താനും യോഗം തീരുമാനിച്ചു.
ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ നടന്ന ഉന്നതോദ്യോഗസ്ഥരുടെയും സ്ഥലം ഉടമകളുടെയും യോഗത്തിലാണ് തീരുമാനം.
സൗജന്യമായി സ്ഥലം വിട്ടുനല്‍കുന്നവര്‍ക്ക് പുതിയതായി കെട്ടിടം നിര്‍മ്മിക്കുന്നതിന് ആനുപാതികമായി ആനുകൂല്യവും ഇളവും നല്‍കും. റോഡ് വികസനത്തിന് തടസമായി നില്ക്കുന്ന കെ.എസ്.ഇ.ബി, ബി.എസ്.എന്‍എല്‍, വാട്ടര്‍ അതോറിറ്റി എന്നിവയുടെ നിര്‍മ്മാണങ്ങള്‍ എത്രയുംവേഗം നീക്കം ചെയ്യണമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിര്‍ദ്ദേശിച്ചു. സ്ഥലം വിട്ടുനല്‍കുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതെ തീരുമാനങ്ങള്‍ നടപ്പാക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
മുനിസിപ്പല്‍ ചെയര്മാന് എം.പി.സന്തോഷ് കുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍മാര്‍, ജില്ലാ കളക്ടര്‍ മിനി ആന്റണി, ഉന്നതോദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: