അണ്ണാഹസാരെ ലോക്പാല്‍ ബില്ലിന്റെ പകര്‍പ്പ് കത്തിച്ചു

Thursday 4 August 2011 5:00 pm IST

റെയില്‍‌ഗാവ്: പൊതുസമൂഹ പ്രതിനിധികള്‍ തയാറാക്കിയ ലോക്‍പാല്‍ ബില്ലിന്റെ കരട് പാര്‍ലമെന്റില്‍ അവതരിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് അണ്ണാ ഹസാരെ ലോക്‍പാല്‍ ബില്ലിന്റെ പകര്‍പ്പ് കത്തിച്ചു. സാധാരണ ജനങ്ങള്‍ക്ക് എതിരെയാണ് പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്ലെന്ന് അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് 16 മുതല്‍ നടത്തുന്ന അനിശ്ചിത കാല നിരാഹാര സമരത്തില്‍ പങ്ക് ചേരാന്‍ അണ്ണാ ഹസാരെ ജനങ്ങളോട് ആഹ്വാനം ചെയ്തു. പ്രധാനമന്ത്രിയെയും ജുഡീഷ്യറിയെയും നിയമത്തില്‍ നിന്ന് ഒഴിവാക്കുന്നതിനെതിരെയാണ് പൊതുസമൂഹ പ്രതിനിധികള്‍ക്ക് പ്രതിഷേധം. ഇപ്പോഴത്തെ നിലയില്‍ ബില്‍ പാസാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരേ ഇന്നുമുതല്‍ പ്രക്ഷോഭം നടത്തുമെന്നു ഹസാരെയുടെ അനുയായി അരവിന്ദ് കെജരിവാള്‍ അറിയിച്ചു. അതിനിടെ ലോക്പാല്‍ പകര്‍പ്പു കത്തിച്ചു പ്രതിഷേധിക്കാനുള്ള അണ്ണാഹസാരെയുടെയും കൂട്ടാളികളുടെയും തീരുമാനം അനുചിതമെന്നു കേന്ദ്ര നിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു. ചിന്തയിലും പ്രവൃത്തിയിലും പ്രതിഷേധമാകാമെങ്കിലും പാര്‍ലമെന്റിനോടു വേണ്ട. പ്രതിഷേധക്കാര്‍ പാര്‍ലമെന്റില്‍ വിശ്വാസമര്‍പ്പിക്കണം. പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന ബില്‍ ഭേദഗതികള്‍ക്കു സ്റ്റാന്‍ഡിങ് കമ്മിറ്റിക്കു വിടും. എതിര്‍ക്കുന്നവര്‍ക്കു പാര്‍ലമെന്റ് സമിതിയെ സമീപിക്കാമെന്നും അദ്ദേഹം അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.