കോട്ടയം: ചിങ്ങവനം-ഞാലിയാകുഴി റോഡിന്റെ നിര്‍ദ്ദിഷ്ട വികസന പദ്ധതി ചില തല്പര കക്ഷികളും നഗരസഭാ കൗണ്‍സിലര്‍മാരും പിഡബ്ള്യുഡി അധികാരികളും ചേര്‍ന്ന് അട്ടിമറിക്കുന്ന നടപടിക്കെതിരെ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുന്നതിന് ബിജെപി കോട്ടയം മുനിസിപ്പല്‍ സൗത്ത് കമ്മറ്റി തീരുമാനിച്ചു. നൂറുകണക്കിന് ജനങ്ങള്‍ക്കും യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും തടസ്സം സൃഷ്ടിക്കുന്ന ഇടുങ്ങിയ വഴി വലിയ അപകടങ്ങള്‍ വരുത്തിയിട്ടുണ്ട്. വികസന വിരോധികളുടെ ജനദ്രോഹ നടപടികള്‍ക്കെതിരെ ബിജെപി ശക്തമായ സമരപരിപാടികള്‍ക്ക് രൂപം നല്‍കും. എംഎന്‍ അനില്‍കുമാറിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം ബിജെപി മണ്ഡലം പ്രസിഡന്റ് സി.എന്‍. സുഭാഷ് ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി എസ്. രതീഷ്, ടി.പി. ഷാജി, ഷാജി തൈച്ചിറ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: