സംസ്ഥാന സര്‍ക്കാര്‍ മരണവീടായി - വി.എസ്

Monday 27 May 2013 3:32 pm IST

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ മരണവീടായി മാറിയെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. ഇടമലയാര്‍ കേസില്‍ ലക്ഷങ്ങള്‍ വെട്ടിച്ച അച്ഛന്‍ പിള്ളയും ഭാര്യയെ തല്ലിയ മകന്‍ പിള്ളയും മന്ത്രിസ്ഥാനത്ത് എത്തുന്നതു സര്‍ക്കാരിന്റെ പരിശുദ്ധി ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു. മുരളീധരനുമായി ചേര്‍ന്ന് എക്കാര്‍ക്കെതിരേ ഐക്കാര്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ വെല്ലുവിളിച്ചുവെന്നും വി.എസ് പറഞ്ഞു. സര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ച്‌ സെക്രട്ടേറിയറ്റിനു മുമ്പില്‍ എല്‍.ഡി.എഫ്‌ സത്യാഗ്രഹ സമരം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധികാരത്തില്‍ തുടരാന്‍ മുഖ്യമന്ത്രി നാണം കെട്ട നടപടികള്‍ സ്വീകരിക്കുകയാണ്. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട്‌ ജയിലില്‍ കഴിഞ്ഞ ആര്‍.ബാലകൃഷ്‌ണ പിള്ളയ്ക്ക്‌ ക്യാബിനറ്റ്‌ പദവി നല്‍കുന്നു. ഭാര്യയെ തല്ലിയ കേസില്‍ പ്രതിയായ ഗണേശ് കുമാറിന്‌ വീണ്ടും മന്ത്രിസ്ഥാനം നല്‍കാന്‍ പോകുകയാണെന്നും വി.എസ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.