സേവാഭാരതിക്ക്‌ എസ്‌ബിഐ ആംബുലന്‍സ്‌

Monday 27 May 2013 10:15 pm IST

കുമരകം: സേവാഭാരതി കോട്ടയം ജില്ലാ ഘടകത്തിന്‌ എസ്‌ബിഐ കോര്‍പ്പറേറ്റ്‌ സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി ആംബുലന്‍സ്‌ കൈമാറി. കുമരകം സൂറി ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ആംബുലന്‍സിന്റെ ഫ്ലാഗ്‌ ഓഫ്‌ സ്റ്റേറ്റ്ബാങ്ക്‌ ഗ്രൂപ്പ്‌ ചെയര്‍മാന്‍ പ്രദീപ്‌ ചൗധരിയും ഗ്രൂപ്പ്‌ മാനേജിംഗ്‌ ഡയറക്ടര്‍ എം. കൃഷ്ണകുമാറും ചേര്‍ന്ന്‌ നിര്‍വ്വഹിച്ചു.
സേവാഭാരതി വിദ്യാഭ്യാസ രംഗത്തും ആരോഗ്യപരിപാലന രംഗത്തും നടത്തുന്ന സേവനത്തെ മുന്‍ നിര്‍ത്തിയാണ്‌ ആംബുലന്‍സ്‌ നല്‍കുന്നതെന്നും തങ്ങള്‍ക്ക്‌ ലഭിക്കുന്ന ലാഭത്തിന്റെ ഒരു ശതമാനം കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കുന്നുണ്ടെന്നും ഗ്രൂപ്പ്‌ ചെയര്‍മാന്‍ പ്രദീപ്‌ ചൗധരി പറഞ്ഞു.എല്ലാ ജില്ലയിലും വിവിധ തലങ്ങളില്‍ നല്‍കിവരുന്ന കാരുണ്യപ്രവര്‍ത്തനങ്ങളെ ലക്ഷ്യമിട്ട്‌ ആംബുലന്‍സുകള്‍ സൗജന്യമായി നല്‍കുന്നതിന്റെ ഭാഗമായാണ്‌ കോട്ടയം സേവാഭാരതിക്കും ആംബുലന്‍സ്‌ നല്‍കുന്നതെന്നും പ്രദീപ്‌ ചൗധരി പറഞ്ഞു.
യോഗത്തില്‍ ഗ്രൂപ്പ്‌ ചെയര്‍മാന്‍ പ്രദീപ്‌ ചൗധരിയും ഗ്രൂപ്പ്‌ എം.ഡി എം. കൃഷ്ണകുമാറും സേവാഭാരതി വര്‍ക്കിംഗ്‌ പ്രസിഡന്റ്‌ പി.ജി ബാലകൃഷ്ണപിള്ളയ്ക്ക്‌ ആംബുലന്‍സിന്റെ താക്കോല്‍ കൈമാറി. ചടങ്ങില്‍ സേവാഭാരതി പ്രസിഡന്റ്‌ ഡോ. ഇ.പി കൃഷ്ണന്‍ നമ്പൂതിരി, ആര്‍എസ്‌എസ്‌ വിഭാഗ്‌ സംഘചാലക്‌ എം.എസ്‌ പത്മനാഭന്‍, എസ്‌ബിഐ ഏറ്റുമാനൂര്‍ ബ്രാഞ്ച്‌ മാനേജര്‍ മാര്‍ട്ടിന്‍, ആര്‍എസ്‌എസ്‌ പ്രാന്തീയ സഹകാര്യവാഹ്‌ അഡ്വ. എന്‍. ശങ്കര്‍റാം, ആര്‍എസ്‌എസ്‌ വിഭാഗ്‌ സേവാപ്രമുഖ്‌ സി.ബി സോമന്‍, വിഎച്ച്പി സംസ്ഥാന സെക്രട്ടറി വി. മോഹനന്‍, ആര്‍എസ്‌എസ്‌ വിഭാഗ്‌ സഹകാര്യവാഹ്‌ ഡി. ശശികുമാര്‍, ജില്ലാ സഹകാര്യവാഹ്‌ ആര്‍. രാജീവ്‌, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ഡി. ഹരിനാരായണന്‍, ആര്‍എസ്‌എസ്‌ ജില്ലാ പ്രചാര്‍പ്രമുഖ്‌ എം.ആര്‍ അജിത്ത്കുമാര്‍, സേവാഭാരതി ജില്ലാ സെക്രട്ടറി ശങ്കരന്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.