തിരുവനന്തപുരം: അഭയ കേസിലെ രേഖകള്‍ തിരുത്തിയ സംഭവത്തില്‍ ചീഫ് കെമിക്കല്‍ എക്സാമിനര്‍ രാധാകൃഷ്ണപിള്ളയ്ക്കെതിരെ അറസ്റ്റ് വാറണ്ട്. തിരുവനന്തപുരം ചീഫ് മജിസ്ട്രേറ്റ് കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്.
കേസിലെ വര്‍ക്ക് ബുക്ക് തിരുത്തിയതുമായി ബന്ധപ്പെട്ട കേസിലാണു വാറണ്ട് പുറപ്പെടുവിച്ചത്. നിരവധി തവണ സമന്‍സ് അയച്ചിട്ടും ഹാജരാകാത്തതിനെ തുടര്‍ന്നാണു നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: