ആലപ്പുഴ: തുഷാര്‍ വെള്ളാപ്പള്ളി ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗത്വം രാജിവച്ചു. ഭൂരിപക്ഷ ഐക്യം ഊട്ടിയുറപ്പിക്കാനാണ് രാജിയെന്ന് അദ്ദേഹം പറഞ്ഞു. രാജിക്കത്ത് മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും കൈമാറിയിട്ടുണ്ട്.
എസ്.എന്‍.ഡി.പിയും എന്‍.എസ്.എസുമായി ആലോചിച്ച ശേഷമാണ് തീരുമാനം. തങ്ങള്‍ക്ക് ലഭിച്ച സ്ഥാനമാനങ്ങള്‍ രാജിവയ്ക്കുന്ന കാര്യത്തില്‍ ഒരു ഏകാഭിപ്രായത്തോടെ മുന്നോട്ട് പോകാമെന്ന് എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും നേരത്തേ തന്നെ തീരുമാനിച്ചിരുന്നു. നേരത്തെ എന്‍.എസ്.എസ് പ്രതിനിധി മധുസൂതനന് പിള്ള ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗത്വം രാജി വച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: