സ്ഥിരപ്പെടുത്തല്‍: കെഎസ്‌ആര്‍ടിസിയുടെ അപ്പീല്‍ തള്ളി

Wednesday 29 May 2013 9:40 pm IST

കൊച്ചി: പത്തുവര്‍ഷം പൂര്‍ത്തിയാക്കിയ തൊഴിലാളികളെ സ്ഥിരപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട്‌ സിംഗിള്‍ ബെഞ്ച്‌ ഉത്തരവിനെതിരെ കെഎസ്‌ആര്‍ടിസി സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജി ഹൈക്കോടതി തള്ളി. കണ്ടക്ടര്‍മാര്‍, ഡ്രൈവര്‍മാര്‍ എന്നിവരെ സ്ഥിരപ്പെടുത്താനുള്ള സര്‍ക്കാര്‍ ഉത്തരവ്‌ ഭേദഗതി ചെയ്ത കെഎസ്‌ആര്‍ടിസി എംഡിയുടെ നടിപടി നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച്‌ റദ്ദാക്കിയിരുന്നു. പ്രതിവര്‍ഷം 120 ഡ്യൂട്ടി ചെയ്യുന്നവരെ മാത്രം സ്ഥിരപ്പെടുത്തണമെന്നാണ്‌ എംഡി ഉത്തരവിട്ടിരുന്നത്‌. ഇതിനെ ചോദ്യം ചെയ്ത്‌ കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സിംഗിള്‍ ബെഞ്ച്‌ അനുവദിക്കുകയായിരുന്നു.
ഈ ഉത്തരവിനെതിരെയാണ്‌ കെഎസ്‌ആര്‍ടിസി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ സമര്‍പ്പിച്ചത്‌. കെഎസ്‌ആര്‍ടിസി സര്‍വീസ്‌ ചട്ടം അനുസരിച്ച്‌ എംഡിക്ക്‌ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നീ കാര്യങ്ങളില്‍ മാത്രമേ ഭേദഗതി വരുത്താന്‍ സാധിക്കു. ഈ നിയമവശം പരിഗണിച്ചാണ്‌ ചീഫ്‌ ജസ്റ്റിസ്‌ മഞ്ജുള ചെല്ലൂര്‍, ജസ്റ്റിസ്‌ വിനോദ്‌ ചന്ദ്രന്‍ എന്നിവിരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച്‌ അപ്പീല്‍ തള്ളിയത്‌. സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ ഭേദഗതി വരുത്താന്‍ കെഎസ്‌ആര്‍ടിസിക്ക്‌ അധികാരമില്ലെന്നും കോടതി വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.