കേരളം അറിയേണ്ട സത്യങ്ങള്‍

Wednesday 29 May 2013 11:32 pm IST

കേരളത്തിലെ പുരോഗമനവാദികളും ബുദ്ധിജീവികളും എന്തൊക്കെ പറഞ്ഞാലും കേരളത്തിലെ സാമൂഹ്യ സ്ഥിതി, ജാതി-സാമുദായിക വ്യവസ്ഥയില്‍ അധിഷ്ഠിതമാണ്‌. ഉന്നതജാതിയില്‍ ജന്മംകൊള്ളുന്നവര്‍ക്ക്‌ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ വിദ്യാഭ്യാസ മേഖലകളില്‍ മുന്‍തൂക്കം ലഭിക്കുന്നു. പിന്നോക്ക ജാതിയില്‍ ജനിക്കുന്ന വ്യക്തികള്‍ക്ക്‌ പിന്നീട്‌ സാമ്പത്തിക വിദ്യാഭ്യാസ മേഖലകളില്‍ മുന്നോക്കാവസ്ഥ ഉണ്ടായാലും അവര്‍ക്ക്‌ സാമൂഹ്യ ഘടനയില്‍ പ്രാധാന്യം ലഭിക്കുന്നില്ല. എന്നാല്‍ മുസ്ലിം ക്രൈസ്തവ സമുദായങ്ങളുടെ സ്ഥിതി വ്യത്യസ്തമാണ്‌. അവരുടെ മതങ്ങള്‍ കേരളത്തില്‍ പ്രചരിപ്പിക്കപ്പെട്ട നാളുമുതല്‍ ഹിന്ദുസമുദായത്തിന്റെ സവര്‍ണജാതിക്കാരുടെ ഒപ്പമായിരുന്നു അവരുടെ ജീവിത നിലവാരവും പ്രവര്‍ത്തനമേഖലകളും. അവര്‍ നാട്ടുരാജാക്കന്മാരുടെ തണലിലാണ്‌ വാണിജ്യം, വ്യവസായം, വ്യാപാരം എന്നിവ നടത്തിപ്പോരുന്നത്‌. മുസ്ലിങ്ങള്‍ അഞ്ഞൂറ്‌ വര്‍ഷത്തിലധികം ഇന്ത്യയുടെ ഭരണകര്‍ത്താക്കളായിരുന്നു.

മുന്നൂറ്‌ വര്‍ഷങ്ങളിലധികം ക്രിസ്തീയ വിശ്വാസികളും ഇന്ത്യ ഭരിച്ചിരുന്നു. ചുരുക്കത്തില്‍ കേരള സമൂഹത്തില്‍ മാന്യമായ ജീവിത നിലവാരവും സാമൂഹ്യ വ്യവസ്ഥിതിയും ഉന്നതമായ സ്ഥാനവും ലഭിച്ചിരുന്ന ക്രൈസ്തവ മുസ്ലിം മതങ്ങള്‍ ഇന്ന്‌ ന്യൂനപക്ഷത്തിന്റെ പേര്‌ പറഞ്ഞ്‌, ഹിന്ദു ഭൂരിപക്ഷത്തേക്കാള്‍ അവകാശങ്ങള്‍ നേടി സമ്പന്നരായി മാറിയിരിക്കുകയാണ്‌. സമുദായംഗങ്ങളുടെ എണ്ണം പറഞ്ഞ്‌ രാഷ്ട്രീയ പാര്‍ട്ടികളില്‍ സ്വാധീനം നേടുകയും രാഷ്ട്രീയ അധികാര കേന്ദ്രങ്ങളായി മാറുകയും ചെയ്യുകയാണ്‌. ഹിന്ദു ഭൂരിപക്ഷത്തേക്കാള്‍ സ്വന്തം സമുദായാംഗങ്ങളെ വോട്ടുബാങ്കായി രൂപപ്പെടുത്തുന്നതില്‍ അവര്‍ കാണിക്കുന്ന വ്യഗ്രത ഓരോ അസംബ്ലി തെരഞ്ഞെടുപ്പിലും വ്യക്തമാകുന്നതാണ്‌. ക്രൈസ്തവ മുസ്ലിം സമുദായാംഗങ്ങള്‍ അവരവരുടെ ജനസംഖ്യാ സാമൂഹ്യഘടനയില്‍ സമീപഭാവിയില്‍ പ്രകടമായ അസന്തുലിതാവസ്ഥ ഉണ്ടാക്കുകയും അത്‌ സംഘര്‍ഷഭരിതമായ ഒരു സാമൂഹിക ചുറ്റുപാടുകളിലേക്ക്‌ പോകുകയും ചെയ്യും. ഹിന്ദു ജനസംഖ്യയെ ക്രൈസ്തവരും ഇസ്ലാം മതസ്ഥരും മത്സരിച്ചു പങ്കിട്ടെടുത്തു മതപരിവര്‍ത്തനം നടത്തുകയാണ്‌. ഇസ്ലാംമതം, മതപരിവര്‍ത്തനം നടത്തി മൊത്തം ജനസംഖ്യയില്‍ ഭൂരിപക്ഷമാകുവാനാണ്‌ ശ്രമിക്കുന്നത്‌. ജനസംഖ്യയില്‍ ഭൂരിപക്ഷം ഉണ്ടാക്കി ഇസ്ലാം മതത്തിനു മാത്രമായ ഒരു ഭരണകൂടം ഉണ്ടാക്കുക എന്നതും അവരുടെ ഗൂഢലക്ഷ്യങ്ങളില്‍ പെടുന്നു. ഇസ്ലാം മതത്തിലെ ബഹുഭാര്യാത്വവും ചെറുപ്രായത്തിലുള്ള വിവാഹവും അവരുടെ ബോധപൂര്‍വമായ സന്താന ഉല്‍പ്പാദന വര്‍ധനയും ഇസ്ലാം മതം അതിന്‌ നല്‍കുന്ന പ്രോത്സാഹനവും ഗണ്യമായ ജനസംഖ്യ വര്‍ധനവിന്‌ കാരണമാകുന്നു. 1901 ല്‍ കേവലം അഞ്ച്‌ ശതമാനം ഉണ്ടായിരുന്ന മുസ്ലിം ജനസംഖ്യ 2011 ആയപ്പോള്‍ 27 ശതമാനമായി മാറി. മുസ്ലിം ജനസംഖ്യ ഒരു നൂറ്റാണ്ടിനുള്ളില്‍ 22 ശതമാനമാണ്‌ വര്‍ധിച്ചത്‌. ഓരോ പത്ത്‌ വര്‍ഷവും മുസ്ലിം ജനസംഖ്യ 2.74ശതമാനം കൊണ്ട്‌ വര്‍ധിക്കുന്നു. ഇസ്ലാം മതത്തിലെ ജനസംഖ്യയിലെ വര്‍ധനവ്‌, ഹിന്ദു ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോഴാണ്‌, മുസ്ലിം ജനസംഖ്യയുടെ വര്‍ധനവിന്റെ അന്തരം വ്യക്തമാകുന്നത്‌. 1901 ലെ ഹിന്ദു ജനസംഖ്യ, മൊത്തം ജനസംഖ്യയുടെ 85 ശതമാനം ആയിരുന്നത്‌ 2011 ല്‍ 56 ശതമാനം ആയി മാറി. ഹിന്ദു ജനസംഖ്യയിലെ കുറവ്‌ 29 ശതമാനം ആണ്‌. ഓരോ 10 വര്‍ഷവും ഹിന്ദു ജനസംഖ്യ 1.72 ശതമാനം വീതം കുറയുമ്പോള്‍ മുസ്ലിം ജനസംഖ്യ 2.74 ശതമാനം കൂടുകയാണ്‌. ക്രിസ്തുമതം മതപരിവര്‍ത്തനം നടത്തി, മൊത്തം ജനസംഖ്യയില്‍ ഭൂരിപക്ഷം ഉണ്ടാക്കി സ്വന്തം ഭരണകൂടം ഉണ്ടാക്കുവാന്‍ ശ്രമിക്കുമ്പോള്‍, ഇസ്ലാം മതം ജനസംഖ്യാ വര്‍ധനവ്‌ നടത്തി അധികാര കേന്ദ്രങ്ങളില്‍ എണ്ണം പറഞ്ഞ്‌ ഭൗതിക നേട്ടങ്ങള്‍ ഉണ്ടാക്കുവാനാണ്‌ ശ്രമിക്കുന്നത്‌. ഇസ്ലാംമത സംഘടനകള്‍ ഏതു മാര്‍ഗവും സ്വീകരിച്ചു മതപരിവര്‍ത്തനം നടത്തുമ്പോള്‍ വലിയ ഒച്ചപ്പാടില്ലാതെ ക്രൈസ്തവരും ഹിന്ദു കുടുംബങ്ങളെ ഒന്നായി മതപരിവര്‍ത്തനം നടത്തുന്നു.
ലഭ്യമായ കണക്കുകള്‍ വച്ച്‌ ഇന്ത്യയിലുടനീളം ഏതാണ്ട്‌ അഞ്ചുലക്ഷത്തോളം ക്രിസ്ത്യന്‍ മിഷനറിമാരും കന്യാസ്ത്രീമാരുമാണ്‌ മതപരിവര്‍ത്തനത്തിന്‌ നേതൃത്വം കൊടുക്കുന്നത്‌. കേരളത്തിന്റെ ആദിവാസി മേഖലകളില്‍ പണം കൊടുത്താണ്‌ പെന്തക്കോസ്ത്‌ വിഭാഗക്കാര്‍ മതപരിവര്‍ത്തനം നടത്തുന്നത്‌. ധ്യാനകേന്ദ്രങ്ങള്‍, ആശുപത്രികള്‍, വിദ്യാഭ്യാസ കേന്ദ്രങ്ങള്‍, ഹോസ്റ്റലുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ ക്രൈസ്തവര്‍ മതപരിവര്‍ത്തനത്തിനായി ഉപയോഗിക്കുന്നു. അവരുടെ വിദേശ മതസ്ഥാപനങ്ങള്‍ കോടികളാണ്‌ വര്‍ഷാവര്‍ഷം കേരളത്തിലേക്ക്‌ ഒഴുക്കുന്നത്‌. ഓരോ ക്രൈസ്തവ മേലദ്ധ്യക്ഷന്മാര്‍ ക്രൈസ്തവ കുടുംബത്തിലേക്ക്‌ സന്താനവര്‍ധനവിന്‌ ദമ്പതിമാര്‍ക്ക്‌ പ്രോത്സാഹന സമ്മാനം പ്രഖ്യാപിച്ചിരിക്കുകയാണ്‌. ലോക രാജ്യങ്ങളില്‍ മുസ്ലീം ജനസംഖ്യയില്‍ ഇന്തോനേഷ്യയാണ്‌ ഇന്ത്യയുടെ മുന്നില്‍. സ്വാതന്ത്ര്യം ലഭിക്കുന്ന കാലയളവില്‍ പാക്കിസ്ഥാനിലും ബംഗ്ലാദേശിലും ഉള്‍പ്പെടെ 22 ശതമാനം ഉണ്ടായിരുന്ന ഹിന്ദുക്കള്‍ ഇപ്പോള്‍ യഥാക്രമം ഒരു ശതമാനവും ആറ്‌ ശതമാനവും ആയി. ഇന്ത്യയിലെ മുസ്ലിം ജനസംഖ്യ അഞ്ച്‌ ശതമാനത്തില്‍ നിന്ന്‌ 15 ശതമാനമായി വര്‍ധിച്ചിരിക്കുകയാണ്‌. കേരളത്തില്‍ ഇത്‌ 27ശതമാനം ആയി മാറി. മുസ്ലിം മതം, മതപരിവര്‍ത്തനകേന്ദ്രങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിപ്പിച്ചു മുന്നേറുകയാണ്‌. പോപ്പുലര്‍ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യ പോലുള്ള മതമൗലികവാദ പ്രസ്ഥാനങ്ങള്‍ അന്യ മതസ്ഥരെ മതപരിവര്‍ത്തനത്തിനായി ഉപയോഗിക്കുവാന്‍ പ്രത്യേക സ്ഥാപനങ്ങള്‍ വരെ നടത്തുന്നു. 2007 മുതലുള്ള അവരുടെ മതപരിവര്‍ത്തന കണക്കുകള്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്‌ നല്‍കുന്നത്‌. 2007-2012 കാലയളവില്‍ 30 വയസ്സില്‍ താഴെയുള്ള 6127 സ്ത്രീകളെയാണ്‌ മതപരിവര്‍ത്തനം നടത്തിയത്‌. അതില്‍ ജാതി തിരിച്ചുള്ള കണക്കുകള്‍ കേട്ടാല്‍ കേരളത്തിലെ സവര്‍ണര്‍ പോലും ഞെട്ടിപ്പോകും. 25 ബ്രാഹ്മണര്‍, 700നായര്‍ സമുദായക്കാരും 1228 ഈഴവ സമുദായക്കാരും 3000 ത്തോളം പട്ടിക ജാതിക്കാരുള്‍പ്പെടെ മറ്റു ഹിന്ദു സമുദായക്കാരും 1132 ക്രിസ്ത്യന്‍ സമുദായക്കാരേയുമാണ്‌ അവര്‍ മതം മാറ്റിയത്‌.
1956 ല്‍ കേരള സംസ്ഥാനം രൂപീകൃതമായതിന്‌ ശേഷം ആദ്യമായി നടന്ന സെന്‍സസ്‌ അനുസരിച്ച്‌ കേരള ജനസംഖ്യയില്‍ 60.83 ശതമാനമായി ഹിന്ദു വിഭാഗക്കാരും 21.22 ശതമാനമായി ക്രിസ്ത്യന്‍ വിഭാഗക്കാരും 17.91 ശതമാനമായി മുസ്ലിം വിഭാഗക്കാരും ഉണ്ടായിരുന്നു. 1971 ലെ സെന്‍സസ്‌ ആയപ്പോഴേക്കും മൊത്തം ജനസംഖ്യ 2,13,47,375 ആകുകയും അതില്‍ ഹിന്ദു വിഭാഗങ്ങള്‍ 1,26,83,277 ആകുകയും മുസ്ലിം വിഭാഗങ്ങള്‍ 4,16,2718 ആകുകയും ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ 44,94,089 ആകുകയും ചെയ്തു. അതായത്‌ 1961 ല്‍ നിന്നും 1971 ല്‍ എത്തിയപ്പോള്‍ ഹിന്ദു ജനസംഖ്യ 59.41 ശതമാനവും മുസ്ലിം ജനസംഖ്യ 19.49 ശതമാനവും ക്രിസ്ത്യന്‍ ജനസംഖ്യ 21.05 ശതമാനവും ആയി. അതായത്‌ ഹിന്ദു ജനസംഖ്യ 1.42 ശതമാനം കുറയുകയും ക്രിസ്ത്യന്‍ ജനസംഖ്യ 0.17 ശതമാനം കുറയുകയും മുസ്ലിം ജനസംഖ്യ 1.58 ശതമാനം കൂടുകയും ചെയ്തു. 1981 ല്‍ എത്തിയപ്പോള്‍ മൊത്തം ജനസംഖ്യ 2,54,53,680 ആയി. ഇതില്‍ ഹിന്ദു ജനസംഖ്യ 1,48,01,347 ഉം, മുസ്ലിം ജനസംഖ്യ 54,09,687 ഉം, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ 52,33,865 ഉം ആയിരുന്നു. അതായത്‌ മൊത്തം ജനസംഖ്യയില്‍ 58.15ശതമാനം ഹിന്ദുക്കളും 21.25 ശതമാനം മുസ്ലിങ്ങളും 20.56 ശതമാനം ക്രിസ്ത്യാനികളുമായി. 1971 നെ അപേക്ഷിച്ച്‌ ഹിന്ദു ജനസംഖ്യ 1.26ശതമാനം കുറയുകയും ക്രിസ്ത്യന്‍ ജനസംഖ്യ 0.49 ശതമാനം കുറയുകയും മുസ്ലിം ജനസംഖ്യ 1.76 ശതമാനം വര്‍ധിക്കുകയും ചെയ്തു. 1991 ല്‍ മൊത്തം ജനസംഖ്യ 2,90,98,518 ആയി വര്‍ധിച്ചു. ഇതില്‍ 1,66,68,587 ഹിന്ദുക്കളും 67,88,364 മുസ്ലിങ്ങളും 56,21,510 ക്രിസ്ത്യന്‍ വിഭാഗക്കാരുമുണ്ടായിരുന്നു.
ഹിന്ദുവിഭാഗം 0.8 ശതമാനം കുറഞ്ഞ്‌ 57.28 ശതമാനം ആകുകയും ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ 1.25 ശതമാനം കുറഞ്ഞ്‌ 19.31 ശതമാനം ആകുകയും ചെയ്തു. 2001 ലെ കേരള ജനസംഖ്യ 3,18,41,374 ആയിരുന്നു. ഇതില്‍ 1,78,83,449 ഹിന്ദുക്കളും 78,63,842 മുസ്ലിങ്ങളും 60,57,427 ക്രിസ്ത്യന്‍ വിഭാഗക്കാരുമുണ്ടായിരുന്നു. അതായത്‌ 2001 ല്‍ ഹിന്ദുക്കള്‍ 56.16ശതമാനവും മുസ്ലിങ്ങള്‍ 24.69 ശതമാനവും ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ 19.02 ശതമാനവും ആയിരുന്നു. 1961 ല്‍ നിന്നും 2001 എത്തുമ്പോള്‍ ഹിന്ദുക്കള്‍ 4.67 ശതമാനം കുറയുകയും ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ 2.2 ശതമാനമായി കുറയുകയുമാണ്‌ ചെയ്തത്‌. എന്നാല്‍ മുസ്ലീങ്ങള്‍ 6.78 ശതമാനം വര്‍ധിക്കുകയാണുണ്ടായത്‌. 2011 ലെ മതപരമായ ജനസംഖ്യ കണക്ക്‌ ലഭ്യമല്ല. എങ്കിലും മൊത്തം ജനസംഖ്യാ 3,33,87,677 എന്നാണ്‌ കണക്ക്‌. കേരളത്തിന്റെ മൊത്തം ജനസംഖ്യാ വര്‍ധന നിരക്ക്‌ പത്ത്‌ വര്‍ഷത്തേക്ക്‌ 4.86 ശതമാനം മാത്രമായിരുന്നു. എന്നാല്‍ മലപ്പുറത്ത്‌ ഇത്‌ 13.39 ശതമാനവും കാസര്‍കോട്ട്‌ 8.18 ശതമാനവും കോഴിക്കോട്ട്‌ 7.31 ശതമാനവും ആണ്‌. ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ 2001 നെ അപേക്ഷിച്ച്‌ ജനസംഖ്യ കുറയുകയാണുണ്ടായത്‌.
മുകളില്‍ കാണിച്ച കണക്കുകള്‍ പ്രകാരം തന്നെ 2011 ലെ സെന്‍സസ്‌ പ്രകാരം കേരളത്തിലെ മുസ്ലിം ജനസംഖ്യ 27 ശതമാനത്തിന്‌ അടുത്തെത്തിയിട്ടുണ്ട്‌. ഇപ്പോഴത്തെ സംഘടിതമായ ശ്രമം ദളിത്‌ വിഭാഗങ്ങളില്‍ നിന്നുള്ളവരെ സ്വാധീനിക്കുകയും ദളിതരുടെ ഉന്നമനം, സംരക്ഷണം എന്നിവ എസ്ഡിപിഐ, പിഎഫ്‌ഐ എന്നിവ പോലുള്ള സംഘടനകളിലാണെന്നും വിശ്വസിപ്പിച്ച്‌ സാമ്പത്തിക സഹായങ്ങളും നിയമസഹായങ്ങളും നല്‍കി വളരെ വലിയ തോതില്‍ ഒരു മതപരിവര്‍ത്തനത്തിന്‌ രംഗം ഒരുക്കുകയുമാണ്‌. ഡിഎച്ച്‌ആര്‍എം, ചെങ്ങറ സമരം തുടങ്ങി ദളിതുകള്‍ സമരത്തിലേര്‍പ്പെട്ടിട്ടുള്ള എല്ലാ പ്രവൃത്തികളിലും അവരുടെ അഭ്യുദയകാംക്ഷികളായി പ്രത്യക്ഷപ്പെട്ട്‌ സമരങ്ങള്‍ നടത്തുന്നതിന്‌ സാമ്പത്തിക സഹായവും സമര പിന്തുണയും നല്‍കി അവരുടെ ആവശ്യങ്ങളോടും ആശയങ്ങളോടും താദാത്മ്യം ഉണ്ടെന്ന്‌ വരുത്തിത്തീര്‍ത്ത്‌ അവരറിയാതെ തന്നെ ഒരു മതപരിവര്‍ത്തനത്തില്‍ എത്തിക്കുക. അവരുടെ പരിപാടികള്‍ക്കായി കൈയയച്ച്‌ പണം നല്‍കുന്നത്‌ എസ്ഡിപിഐ, പിഎഫ്‌ഐ നേതൃത്വമാണ്‌. ദളിതുകള്‍ മുന്‍കാലങ്ങളില്‍ ക്രിസ്തുമതത്തില്‍ ചേര്‍ന്നിരുന്നുവെങ്കിലും ക്രിസ്തുമതത്തിനുള്ളിലും ജാതി അടിസ്ഥാനമാക്കി മതപരിവര്‍ത്തനം നടത്തിയ ദളിതുകള്‍ക്ക്‌ ജാതീയമായ അസമത്വങ്ങളാണ്‌ എന്ന്‌ ചൂണ്ടിക്കാട്ടി ഇനി മതം മാറുന്ന ദളിതുകള്‍ ഇസ്ലാമിലേക്കാണ്‌ മാറേണ്ടത്‌ എന്ന്‌ ധരിക്കുന്ന വിധത്തിലാണ്‌ ഇവരുടെ പ്രവര്‍ത്തനം.
2020 മാണ്ടോടെ കേരളത്തില്‍ ഇസ്ലാമികവല്‍ക്കരണം സാധ്യമാവുന്ന വിധത്തില്‍ ജനസംഖ്യാപരമായി ഉയരുന്നതിനാണ്‌ ശ്രമം. ഇതിന്റെ ഭാഗമായി മുസ്ലിമുകള്‍ കൂടുതലായുള്ള സ്ഥലങ്ങളിലുള്ള സാമ്പത്തിക ബുദ്ധിമുട്ടുള്ള ഹിന്ദുകുടുംബങ്ങളെ ആകര്‍ഷിച്ച്‌ മതം മാറ്റുന്നതിനുള്ള പരിപാടികള്‍ കേരളമെങ്ങും നടത്തുന്നുണ്ട്‌. ഇത്‌ കൂടാതെ ഹിന്ദു, ക്രിസ്ത്യന്‍ മതങ്ങളില്‍നിന്നുള്ള പെണ്‍കുട്ടികളെ കഴിയുന്നത്ര ആകര്‍ഷിക്കുന്നതിന്‌ എല്ലാവിധ ശ്രമങ്ങളും നടത്തുന്നു. കേരളത്തിലെ എല്ലാ പ്രൊഫഷണല്‍ കോളേജുകളിലും ഇത്തരം പെണ്‍കുട്ടികളെ ഉദ്ദേശിച്ച്‌ 'ഇസ്ലാമിനെ അറിയുക അടുക്കുക' എന്നിങ്ങനെ ലഘുലേഖകള്‍ വിതരണം ചെയ്യുന്നു. മുസ്ലിം പെണ്‍കുട്ടികളെക്കൂടി ഉപയോഗിച്ച്‌ ഇത്തരം പെണ്‍കുട്ടികളെ തങ്ങളുടെ ഗ്രൂപ്പിലേക്ക്‌ ആകര്‍ഷിക്കുന്നു. ആകര്‍ഷിക്കപ്പെട്ടു കഴിഞ്ഞാല്‍ പിന്നീട്‌ സ്വതന്ത്രമായി ചിന്തിക്കാനാകാത്തവിധം തുടര്‍ച്ചയായ മതപ്രചരണവും അതില്‍ വീഴാത്ത കുട്ടികളെ ബ്ലാക്ക്മെയിംലിംഗ്‌ നടത്തുകയും പലപ്പോഴും ഭീഷണിപ്പെടുത്തുകയും ചെയ്യാറുണ്ട്‌. ഇതോടൊപ്പം ഒരു മുസ്ലീം പെണ്‍കുട്ടി പോലും മുസ്ലീം അല്ലാത്ത ഒരാളുമായി ബന്ധപ്പെടുന്നില്ല എന്നുറപ്പാക്കാന്‍ ശ്രമങ്ങളുമുണ്ട്‌. ക്യാമ്പസ്‌ ഫ്രണ്ട്‌, സ്റ്റുഡന്റ്സ്‌ ഇസ്ലാമിക്‌ ഓര്‍ഗനൈസേഷന്‍ തുടങ്ങി വിവിധങ്ങളായ സംഘടനകള്‍ ഉണ്ടാക്കി സംഘടിതമായി ഈ പ്രവര്‍ത്തനം നടത്തുന്നു. പൊന്നാനിയിലും കോഴിക്കോടുമുള്ള മതപഠന-മതംമാറ്റ കേന്ദ്രങ്ങളില്‍ ശരാശരി നൂറോളം പെണ്‍കുട്ടികളാണ്‌ ഓരോ മാസവും മതംമാറ്റത്തിന്‌ വിധേയമാവുന്നത്‌.
സിദ്ധാര്‍ത്ഥന്‍
(തുടരും)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.