ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പ്രതിക്കെതിരെ പരാതി പ്രളയം

Wednesday 29 May 2013 11:40 pm IST

കോട്ടയം: ബിവറേജ് കോര്‍പ്പറേഷനില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ മാലം കല്ലുപാലത്ത് രതീഷി (36)നെതിരെ പരാതിയുമായി ഇന്നലെയും നിരവധിപേര്‍ വെസ്റ്റ്‌പോലീസ്റ്റേഷനിലെത്തി. ഇന്നലെ മാത്രം പന്ത്രണ്ടോളം പേരാണ് പരാതിയുമായി എത്തിയത്. മന്ത്രിയുടെ പിഎയുടെ സുഹൃത്തെന്ന വ്യാജേനയാണ് തട്ടിപ് നടത്തിയത്. പിഎസ്‌സിയില്‍ ജോലിയുള്ള ബന്ധുവിന്റെ പേരിലും ഇയാള്‍ ജോലി വാഗ്ദാനം ചെയ്ത് പലരില്‍നിന്നും പണം വാങ്ങിയതായി പരാതിയുണ്ട്. ഗള്‍ഫില്‍ ജോലി വാഗ്ദാനം ചെയ്ത് പലരില്‍നിന്നും പണംവാങ്ങിയ കേസില്‍ ഇയാള്‍ ജയിലിലായിരുന്നു. പ്രതിയെ കൂടുതല്‍ ചോദ്യംചെയ്തുവരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.