പല്‍വാല്‍: കുഴല്‍ക്കിണറില്‍ വീണ നാല് വയസുകാരിയെ എട്ട് മണിക്കൂര്‍ നീണ്ട രക്ഷാ പ്രവര്ത്തനത്തിനൊടുവില് ജീവനോടെ പുറത്തെടുത്തു. ഹരിയാനയിലെ അമര്പൂര് ഗ്രാമത്തിലാണ് സംഭവം. ബന്ധുവീട്ടിലെത്തിയ കുട്ടി കളിച്ചുകൊണ്ടിരിക്കുന്നതിനിടെ അബദ്ധത്തില്‍ 200 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീഴുകയായിരുന്നു.
വിവരം അറിഞ്ഞ പ്രദേശിക ഭരണകൂടവും ഗ്രാമവാസികളും സംയുക്തമായിട്ടാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ജെസിബി ഉപയോഗിച്ച് കുഴല്‍ക്കിണറിന്റെ അരിക് ഇടിച്ച് മാറ്റിയാണ് കുട്ടിയെ പുറത്തെടുത്തത്. കുട്ടിക്ക് അപകടം പറ്റാതിരിക്കാന്‍ വളരെ ശ്രദ്ധയോടെയാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്.
പുറത്തെടുത്ത കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: