2 ജി: അനില്‍ അംബാനിയോടും ഭാര്യയോടും സി.ബി.ഐ സത്യവാങ്മൂലം ആവശ്യപ്പെട്ടു

Thursday 30 May 2013 3:56 pm IST

ന്യൂദല്‍ഹി: 2ജി അഴിമതി കേസുമായി ബന്ധപ്പെട്ട് അംബാനി ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിയോടും ഭാര്യ ടീനാ അംബാനിയോടും സാക്ഷികളാകാനുള്ള സത്യവാങ്മൂലം സിബിഐ ആവശ്യപ്പെട്ടു. അംബാനി ദംബതിമാരുള്‍പ്പടെ 70 പേരെയാണ് സാക്ഷികളായി സിബിഐ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അംബാനി ദമ്പതിമാരെ ചോദ്യം ചെയ്യുന്നത് പ്രോസിക്യൂഷന് ബലമേകുകയും ഗുണകരമാകുമെന്നുമാണ് സിബിഐ ഡയറക്ടര്‍ രഞ്ജിത്ത് സിന്‍ഹ മാധ്യമങ്ങളോടായി പറഞ്ഞത്. കഴിഞ്ഞ ദിവസം റിലയന്‍സിന്റെ തന്നെ ഉടമസ്ഥതയിലുള്ള സ്വാന്‍ ടെലിക്കോമിന് 2ജി സ്‌പെക്ട്രം സൈസന്‍സ് ലഭിക്കാന്‍ യോഗ്യത ഇല്ലായിരുന്നു എന്ന് കോര്‍പ്പറേറ്റ് ഇടനിലക്കാരി നീരാ റാഡിയ കോടതിയെ അറിയിച്ചിരുന്നു. നേരത്തെ ഫെബ്രുവരിയില്‍ റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള എഎഎ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസിന്റെ രേഖകളില്‍ അനില്‍ അംബാനി തന്നെയാണ് ഒപ്പിട്ടിരിക്കുന്നതെന്ന് 2ജി കേസിലെ സാക്ഷികളിലൊരാള്‍ തിരിച്ചറിഞ്ഞിരുന്നു. റിലയന്‍സിന്റെ ഉയര്‍ന്ന ഉദ്യോഗസ്ഥരായ ഗൗതം ദോഷി, ഹരി നായര്‍, സുരേന്ദ്ര പിപാരെ റിലയന്‍സിന്റെയും സ്വാന്‍ടെലികോമിന്റെയും പ്രമോട്ടര്‍മാരായ ഷാഹിദ് ഉസ്മാന്‍ ബല്‍വാ, വിനോദ് ഗോന്‍കാ എന്നിവര്‍ കേസില്‍ വിചാരണ നേരിട്ടു വരികയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.