കൊപ്രത്ത് ക്ഷേത്രത്തില്‍ ധ്വജപ്രതിഷ്ഠ ജൂണ്‍ 9ന്

Thursday 30 May 2013 9:45 pm IST

കോട്ടയം: കൊപ്രത്ത് ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തിലെ ധ്വജപ്രതിഷ്ഠ ജൂണ്‍ 9ന് രാവിലെ 10.30ന് നടക്കും. ചടങ്ങുകള്‍ക്ക് മുന്നോടിയായി ധ്വജവാഹനം, കൊടിക്കൂറ, കൊടിക്കയര്‍, ധ്വജപറ എന്നിവ വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ജൂണ്‍ 2ന് വൈകിട്ട് 3ന് മാന്നാറില്‍ നിന്നും ആരംഭിച്ച് വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി വൈകിട്ട് 7ന് ക്ഷേത്രത്തില്‍ എത്തിച്ചേരും. പരമ്പരാഗത ആചാരമനുസരിച്ച് 60 വര്‍ഷം പഴക്കമുള്ള തേക്ക്മത്തിലാണ് ധ്വജം സ്ഥാപിക്കുന്നത്. ജൂണ്‍ 10ന് വൈകിട്ട് 5ന് പഞ്ചരത്‌നകീര്‍ത്തനാലാപനം, 6ന് ക്ഷേത്രം തന്ത്രി പെരിഞ്ചേരിമന വാസുദേവന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ കൊടിയേറ്റ് എന്നിവ നടക്കും. സാംസ്‌കാരിക സമ്മേളനം ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.എം.പി.ഗോവിന്ദന്‍നായര്‍, ബി.ബാലകൃഷ്ണപിള്ള, കെ.സുരേഷ് കുറുപ്പ് എംഎല്‍എ, അഡ്വ.എന്‍.ശങ്കര്‍റാം, എം.മധു, രാജം ജി.നായര്‍, അനീഷാ തങ്കപ്പന്‍ എന്നിവര്‍ സമ്മേളനത്തില്‍ സംസാരിക്കും. 9ന് ഭരതനാട്യം, 9.30ന് സംഗീതാമൃതം ഭജന്‍സ്, രാത്രി 10ന് തിരുവനന്തപുരം മലയാള നാടകവേദിയുടെ നാടകം-ജീവിതത്തിന്റെ തിരക്കഥ എന്നിവ നടക്കും. ജൂണ്‍ 11ന് വൈകിട്ട് 7ന് ആനക്കാര്യം ദൃശ്യാവിഷ്‌കാരം, 7.30ന് കഞ്ഞിക്കുഴി നാട്യവേദിയുടെ നൃത്തനൃത്യങ്ങള്‍, 9ന് സംഗീതസ്വരമഞ്ജരി, ജൂണ്‍ 12ന് വൈകിട്ട് 7ന് മന്നം ബാലസമാജത്തിന്റെ തിരുവാതിര, 7.30ന് മാര്‍ഗ്ഗി ഉഷയുടെ നങ്ങ്യാര്‍കൂത്ത്, 9ന് കോട്ടയം കലാക്ഷേത്രത്തിന്റെ വയലിന്‍ സമന്വയം. ജൂണ്‍ 13ന് ഉച്ചയ്ക്ക് 12ന് ഉത്സവബലി ദര്‍ശനം, വൈകിട്ട് 7ന് ശ്രീദുര്‍ഗ്ഗാ എന്‍എസ്എസ് വനിതാ സമാജത്തിന്റെ തിരുവാതിര, 7.30ന് സ്വാമിനി നിഷ്ഠാമൃത ചൈതന്യ നയിക്കുന്ന അമൃതഭജന്‍സ്, രാത്രി 9ന് ചലച്ചിത്ര പിന്നണിഗായിക വൈക്കം വിജയലക്ഷ്മിയുടെ ഗായത്രീവീണക്കച്ചേരി, പള്ളിവേട്ട ദിവസമായ ജൂണ്‍ 14ന് രാവിലെ 8മുതല്‍ ക്ഷേത്രസന്നിധിയില്‍ കാഴ്ചശ്രീബലി, വൈകിട്ട് 5ന് കിളിരൂര്‍ അഖില്‍ വി.നായരുടെ നാദസ്വരക്കച്ചേരി, 7.30ന് കാഴ്ചശ്രീബലിവേളയില്‍ തിരുവല്ല രാധാകൃഷ്ണനും മുപ്പതില്‍പ്പരം കലാകാരന്മാരും പങ്കെടുക്കുന്ന പഞ്ചാരിമേളം, രാത്രി 9ന് ഭരതനാട്യം, 10ന് തിരുവനന്തപുരം വൈശാഖ് വിഷന്റെ ദൃശ്യസംഗീത നൃത്തനാടകം-നീലക്കടമ്പ്, രാത്രി 12ന് പള്ളിവേട്ട എഴുന്നെള്ളിപ്പ്, പള്ളിനായാട്ട് എന്നിവ നടക്കും. ജൂണ്‍ 15ന് രാവിലെ 10ന് ആറാട്ട് പുറപ്പാട്, വൈകിട്ട് 5ന് ആറാട്ട് ഘോഷയാത്ര ആരംഭം, കലാമണ്ഡപത്തില്‍ വൈകിട്ട് 6ന് പൊതിയില്‍ നാരായണചാക്യാരുടെ കൂത്ത്, 7.30ന് ഓട്ടന്‍തുള്ളല്‍, 9ന് നാമജപലഹരി എന്നിവ നടക്കും. രാത്രി 11ന് വെടിക്കെട്ട്, 12ന് കൊടിയിറക്ക് എന്നിവ നടക്കും. പത്രസമ്മേളനത്തില്‍ ദേവസ്വം പ്രസിഡന്റ് എം.ജി.സുകുമാരന്‍ നായര്‍, സെക്രട്ടറി ടി.എന്‍.ഹരികുമാര്‍, ട്രഷറര്‍ പി.എസ്.ഗോപിനാഥന്‍ നായര്‍, കെ.ബി.കൃഷ്ണകുമാര്‍, എന്‍.മനോജ്, ജി.ജയശങ്കര്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.