തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ കളഭോത്സവം

Thursday 30 May 2013 9:47 pm IST

കോട്ടയം: തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടന്നുവരുന്ന 12 ദിവസത്തെ കളഭോത്സവം ഇന്ന് 6 ദിവസം പിന്നിട്ടു. പ്രധാന വിഷ്ണുക്ഷേത്രങ്ങളില്‍മാത്രം നടന്നുവരുന്ന ഈ ചടങ്ങുകള്‍ ദര്‍ശിക്കുവാന്‍ നിരവധി ഭക്തജനങ്ങള്‍ ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു. എല്ലാ ദിവസവും ഭക്തജനങ്ങള്‍ക്ക് അന്നദാനവും ക്ഷേത്രത്തില്‍ ഒരുക്കിയിട്ടുണ്ട്. ജൂണ്‍ അഞ്ചിനാണ് സമാപനം. തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടന്നുവരുന്ന 12 കളഭോത്സവത്തിന്റെ ഭാഗമായിട്ടുള്ള കളഭം എഴുന്നള്ളിപ്പിന് ക്ഷേത്രം തന്ത്രി പെരിഞ്ഞേരിമന അശോകന്‍ നമ്പൂതിരി നേതൃത്വം നല്‍കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.