എരുമേലി: മഴക്കാലമെത്തിയതോടെ പഞ്ചായത്തിന്റെ ഏക ഖരമാലിന്യ സംസ്കരണപ്ലാന്റ് പുകഞ്ഞു തുടങ്ങി. കാലവര്‍ഷത്തിന്റെ ശക്തമായ മഴ പെയ്യാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സൂചനാ മഴയെത്തിയപ്പോള്‍ തന്നെ മാലിന്യപ്ലാന്റ് പുകഞ്ഞുതുടങ്ങി. പ്ലാന്റിനു പുറത്ത് തുറന്ന സ്ഥലത്ത് തീയിട്ടതാണ് പുകയാന്‍ കാരണമായത്. തീ പകുതി കത്തിയമരും മുമ്പേ മഴ പെയ്തതാണ് പ്ലാന്റ് പുകയുവാന്‍ കാരണമായത്. എരുമേലിയിലുണ്ടാകുന്ന ടണ്‍കണക്കിന് മാലിന്യങ്ങള്‍ സംസ്കരിക്കുവാന്‍ പഞ്ചായത്തിന് കൊടിത്തോട്ടത്തുള്ള ഈ പ്ലാന്റ് മാത്രമാണുള്ളത്. മഴക്കാലത്തിനു മുമ്പ് അടിയന്തിരമായി മുന്‍കരുതലുകള്‍ എടുത്തില്ലെങ്കില്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: