തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂള്‍ വാഹനങ്ങള്‍ക്കു വേഗപ്പൂട്ട് നിര്‍ബന്ധമാക്കി. ഇതു സംബന്ധിച്ച ഉത്തരവ് മോട്ടോര്‍ വാഹന വകുപ്പു പുറപ്പെടുവിച്ചു. വേഗത 40 കിലോമീറ്ററില്‍ കൂടരുതെന്നാണു നിര്‍ദേശം. സ്കൂള്‍ വാഹനങ്ങള്‍ നിരന്തരം അപകടത്തില്‍പ്പെടുന്ന സാഹചര്യത്തിലാണു വാഹന വകുപ്പ് നിര്‍ദേശം.
സ്കൂള്‍ വാഹന ഡ്രൈവര്‍മാര്‍ക്കു പത്തു വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം. ഗതാഗത നിയമം ലംഘിച്ചതിനു ശിക്ഷ ലഭിച്ചവരാകരുത്. പ്രൈവറ്റ് രജിസ്ട്രേഷന് വാഹനങ്ങള്‍ സ്കൂള്‍ കുട്ടികളെ കൊണ്ടു പോകാന്‍ ഉപയോഗിക്കരുത് അടക്കം 15 നിര്‍ദേശങ്ങള്‍ ഉത്തരവിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: