പൊന്‍കുന്നം: ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി എലിക്കുളം ഗ്രാമപഞ്ചായത്ത് നടപ്പിലാക്കാനുദ്ദേശിക്കുന്ന വെള്ളാംകാവ് കുടിവെള്ള പദ്ധതിയിലുള്‍പ്പെട്ട വെള്ളാംകാവ് കുളത്തിലേക്ക് സമീപവാസികള്‍ ജെസിബി ഉപയോഗിച്ച് ഓടവെട്ടി മലിനജലം ഒഴുക്കിവിടുന്നതായി പരാതി. ഓടയിലൂടെ ഒഴുകിയെത്തുന്ന മലിനജലം കുളത്തില്‍ കെട്ടിനിന്ന് കൊതുകുകള്‍ പെരുകുകയും ഡെങ്കിപ്പനി പോലെയുള്ള മാരക രോഗങ്ങള്‍ പടരുന്നതിന് കാരണമാകുകയും ചെയ്യും. മഴവെള്ളവും മണ്ണും പ്ലാസ്റ്റിക് മാലിന്യങ്ങളും അടിഞ്ഞുകൂടി കുളം ഏതു നിമിഷവും നികന്ന് പോകുന്ന അവസ്ഥയിലാണ്. ഒരിക്കലും വറ്റാത്ത വെള്ളമുള്ള കുടിവെള്ളസ്രോതസ്സ് മനഃപൂര്‍വ്വം നശിപ്പിക്കുന്ന നടപടിയ്ക്കെതിരെ ചെറിയംപ്ലാക്കല് സി.ജെ.സോമശേഖരന്‍ നായര്‍ ജില്ലാ കലക്ടര്‍ അടക്കമുള്ളവര്‍ക്ക് പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: