കോട്ടയം: നഗരത്തെ മാലിന്യമുക്തമാക്കാനുള്ള കോട്ടയം ഈസ്റ്റ് റോട്ടറി ക്ലബിന്റെ ‘ക്ലീന്‍ ഗ്രീന്‍ കോട്ടയം’ പദ്ധതി നാളെ തുടങ്ങുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
വൈകിട്ട് 7.45ന് ഹോട്ടല്‍ ഐഡ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ‘ക്ലീന്‍ ഗ്രീന്‍ കോട്ടയം’ പദ്ധതി ഉദ്ഘാടനം ചെയ്യും. ക്ലീന്‍ ഗ്രീന്‍ പദ്ധതി വോളന്റിയര്മാര്ക്കുളള സംരക്ഷക ഉപകരണങ്ങളുടെ വിതരണം കലക്ടര്‍ മിനി ആന്റണി നിര്‍വഹിക്കും. പദ്ധതിയുടെ വെബ്സൈറ്റ് ജില്ലാ പോലീസ് ചീഫ് എം.പി. ദിനേശ് ഉദ്ഘാടനം ചെയ്യും. ക്ലീന്‍ ഗ്രീന്‍ വോളന്റിയര്മാര്ക്കുളള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഉദ്ഘാടനം നഗരസഭാധ്യക്ഷന്‍ എം.പി. സന്തോഷ് കുമാര്‍ നിര്‍വഹിക്കും. മേജര്‍ ഡോണര്‍ ജോണ്‍ ഡാനിയല്‍ പദ്ധതിയെക്കുറിച്ച് വിശദീകരിക്കും. ക്ലബ് ഭാരവാഹികളായ സി. ലൂക്ക്, ഏബ്രഹാം കുര്യാക്കോസ്, ബിജുമോന് കുര്യന്, ജോര്‍ജ് ജേക്കബ് പുരയ്ക്കല്‍, കെ. വേണുഗോപാല്‍, മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാര്‍, റസിഡന്റ് അസോസിയേഷന് ഭാരവാഹികള്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
കളക്ട്രറ്റ് മുതല്‍ ബേക്കര്‍ ജംഗ്ഷന് വരെയുളള നഗരസഭയിലെ 19, 21, 22, 13, 49, എന്നീ വാര്‍ഡുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ക്ലബിന്റെ നേതൃത്വത്തില്‍ പരിശീലനം നേടിയ 18 സ്ത്രീ വോളണ്ടിയര്‍മാര്‍ ദിവസേനയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് റസിഡന്‍സ് അസോസിയേഷനുകളെ സഹായിക്കും. ഒരോ വാര്‍ഡിലും റസിഡന്‍സ് അസോസിയേഷനുകളുടെ കീഴില്‍ രണ്ട് വോളണ്ടിയര്‍മാര്‍ എന്ന തോതില്‍ ഇവര്‍ പ്രവര്‍ത്തിക്കും. ക്ലബിന്റെ പ്രോജക്ട് മാനേജര്‍ മേല്‍നോട്ടം വഹിക്കും. നഗരത്തിലെ മാലിന്യപ്രശ്നത്തിന് പരിഹാരം കാണാന്‍ ഈസ്റ്റ് റോട്ടറി ക്ലബ് നടപ്പാക്കിവരുന്ന തുടര്‍പദ്ധതികളുടെ ഭാഗമായാണ് ‘ക്ലീന്‍ ഗ്രീന്‍ കോട്ടയം’ പദ്ധതി തയാറാക്കിയിരിക്കുന്നത്. റെസിഡന്റ് അസോസിയേഷനുകളും സ്കൂളുകളും മുഖേന പൈപ്പ് കമ്പോസ്റ്റിംഗ് യൂണിറ്റുകള്‍ പ്രചരിപ്പിച്ച് പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് പരിശീലനം നല്കിയ വോളണ്ടിയര്‍മാരെ ഉള്‍പ്പെടുത്തി നഗരത്തിന് തന്നെ മാതൃകയായ പദ്ധതികള്‍ ഈസ്റ്റ് റോട്ടറി ക്ലബ് നടപ്പാക്കുന്നത്.
പത്രസമ്മേളനത്തില്‍ പ്രസിഡന്റ് ബിജുമോന് കുര്യന്, ഭാരവാഹികളായ ജോര്‍ജ് ജേക്കബ് പുരയ്ക്കല്‍, ഡോ. സജി വര്‍ഗീസ്, ബിജീഷ് ആന്‍ഡ്രൂസ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: