മഥുര: ഉത്തര്‍പ്രദേശിലെ മഥുരയിയുടെ ചില ഭാഗങ്ങളില്‍ അക്രമികള്‍ നടത്തിയ ബോംബ് സ്ഫോടനത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു.
മധുരയിലെ ഭാരത് മിലാപ് ചൗക്, സരാഫാ ബസാര്‍, ബാദ്ഷാ ബസാര്‍ എന്നിവിടങ്ങളിലാണ് സ്ഫോടനമുണ്ടായത്. സാമൂഹ്യവിരുദ്ധരാണ് സ്ഫോടനം നടത്തിയതെന്ന് പോലീസ് പറഞ്ഞു.മധുരയിലെ നഗരങ്ങളില്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. പരിക്കേറ്റവര്‍ അപകടനില തരണം ചെയ്തു കഴിഞ്ഞുവെന്ന് അധിക്യതര്‍ പറഞ്ഞു.
നഗരത്തില്‍ സായുധസേനയെയും വിന്യസിച്ചിട്ടുണ്ട്. അക്രമികളെ ഉടന്‍ പിടികൂടുമെന്ന് പോലീസ് പറഞ്ഞു.കഴിഞ്ഞ വര്‍ഷം മധുരയിലുണ്ടായ ആക്രമണത്തില്‍ നാല് പേര് കൊല്ലപ്പെടുകയും 16 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: