നീലേശ്വരം ഓട്ടോസ്റ്റാണ്റ്റില്‍ വീണ്ടും വിഎസിണ്റ്റെ ഫോട്ടോ പതിച്ച ഫ്ളക്സ്‌ ബോര്‍ഡ്‌

Thursday 4 August 2011 11:22 pm IST

നീലേശ്വരം: ഓട്ടോസ്റ്റാണ്റ്റില്‍ നിന്ന്‌ വി.എസിണ്റ്റെ പേര്‌ മാറ്റണമെന്ന ആവശ്യം നിലനില്‍ക്കെ നീലേശ്വരം ഓട്ടോ സ്റ്റാണ്റ്റില്‍ വീണ്ടും വി.എസ്‌.അനുകൂല ഫ്ളക്സുകള്‍ പ്രത്യക്ഷപ്പെട്ടു. വി.എസിനെതിരെ സിപിഎം നടപടിയെടുക്കുമ്പോഴെല്ലാം പ്രതിഷേധത്തില്‍ മറ്റൊരെക്കാളും മുന്നിലായിരുന്ന നീലേശ്വരത്തെ ഓട്ടോ ഡ്രൈവര്‍മാര്‍ ഇത്തവണ വി.എസ്‌.അനുകൂല പ്രകടനം നടത്തിയതിണ്റ്റെ പേരില്‍ സിപിഎം ഏരിയാ കമ്മിറ്റി പതിനൊന്നുപേരെ പുറത്താക്കിയതില്‍ പ്രതിഷേധിച്ചാണ്‌ വി.എസിണ്റ്റെ ഫ്ളക്സ്‌ ബോര്‍ഡുകള്‍ വീണ്ടുമുയര്‍ത്തിയത്‌. വി.എസ്‌.പക്ഷത്തിണ്റ്റെ ജില്ലയിലെ പ്രധാനിയായ നീലേശ്വരം ലോക്കല്‍ കമ്മിറ്റി സിക്രട്ടറി പി.ശൈലേഷ്‌ ബാബു ഉള്‍പ്പെടെ ഭൂരിപക്ഷം പേരും ഏരിയ കമ്മിറ്റിയില്‍ ശക്തമായി എതിര്‍ത്തിട്ടും ജില്ലാ കമ്മിറ്റി നിര്‍ദ്ദേശിച്ച സസ്പെന്‍ഷന്‍ നടപടിക്ക്‌ ഏരിയാ കമ്മിറ്റി അംഗീകാരം നല്‍കുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ്‌ നടത്തിയവര്‍ വി.എസ്‌.അനുകൂല പ്രകടനം നടത്തിയവര്‍ക്കെതിരെ വി.എസ്‌.അനുകൂലികള്‍ വീണ്ടും പാര്‍ട്ടി തീരുമാനത്തിനെതിരെ രംഗത്ത്‌ വന്നത്‌ ജില്ലാ നേതൃത്വത്തെ തന്നെ അങ്കലാപ്പിലാക്കിയിട്ടുണ്ട്‌. സിപിഎം ജില്ലാ സെക്രട്ടറി കെ.പി.സതീഷ്‌ ചന്ദ്രണ്റ്റെ സ്വദേശമായ നീലേശ്വരത്ത്‌ തന്നെ പാര്‍ട്ടിയെ വെല്ലുവിളിച്ചുകൊണ്ട്‌ വി.എസ്‌.അനുകൂലികള്‍ വീണ്ടും രംഗത്ത്‌ വന്നത്‌ പാര്‍ട്ടിക്കുള്ള മുന്നറിയിപ്പായികാണാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.