കൊച്ചി: സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജിന്റെ സീരിയല്‍ അഭിനയത്തിനെതിരേ ആത്മ രംഗത്ത്. പി.സി. ജോര്‍ജിനെ സീരിയല്‍ പ്രവര്‍ത്തനങ്ങളുമായി സഹകരിപ്പിക്കേണ്ട എന്നാണ് ടി.വി സീരിയല്‍ താരങ്ങളുടെ സംഘടനയായ ആത്മയുടെ നിലപാട്.
കെ.ബി. ഗണേഷ്കുമാറിന് എതിരേയും ചലച്ചിത്ര സീരിയല്‍ പ്രവര്ത്തകര്ക്കുമെതിരേയും പി.സി. ജോര്‍ജ് നടത്തിയ പ്രസ്താവനകളാണ് ആത്മയെ പ്രകോപിപ്പിച്ചത്. സുജിത് സുന്ദര്‍ സംവിധാനം ചെയ്യുന്ന കസ്തൂരിമാന്‍ എന്ന സീരിയലിലാണ് പി.സി. ജോര്‍ജ് അഭിനയിക്കാന്‍ തയാറെടുക്കുന്നത്.
ജോര്‍ജ് അഭിനയിച്ചാല്‍ സീരിയലില്‍ വേഷമിടില്ലെന്നാണ് താരങ്ങളുടെ ഭീഷണി. ജോര്‍ജ് അഭിനയിച്ച ഭാഗങ്ങള്‍ ഒഴിവാക്കണമെന്നും ആത്മ ആവശ്യപ്പെടുന്നു. ‘കെ.കെ റോഡ്’ എന്ന സിനിമയില്‍ വേഷമിട്ട ശേഷമാണ് പി.സി.ജോര്‍ജ് സീരിയല്‍ രംഗത്തും അരക്കൈ നോക്കാനെത്തിയത്. കെ കെ റോഡില്‍ പ്രതിപക്ഷ നേതാവിന്റെ വേഷമാണ് പി സി ജോര്‍ജിന്.
അതേസമയം ആത്മയുടെ ചെലവിലല്ല താന്‍ അഭിനയിക്കുന്നതെന്ന് പി.സി.ജോര്‍ജ് പ്രതികരിച്ചു. നാലു സിനിമ പിടിച്ചവര്‍ രാഷ്ട്രീയത്തില്‍ ഇടപെടേണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: