സഹപ്രവര്‍ത്തകയെ കൊലപ്പെടുത്തി ജവാന്‍ ആത്മഹത്യ ചെയ്തു

Friday 5 August 2011 10:51 am IST

ന്യൂദല്‍ഹി: ദല്‍ഹിയില്‍ സി.ഐ.എസ്.എഫ് കോണ്‍സ്റ്റബിള്‍ സഹപ്രവര്‍ത്തകയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി. കിഴക്കന്‍ ദല്‍ഹിയിലെ യമുനാ ബാങ്ക്‌ മെട്രോ സ്റ്റേഷനില്‍ ജോലി നോക്കി വന്ന ഉദ്യോഗസ്ഥനാണ്‌ രാവിലെ ഏഴു മണിയോടെ സഹപ്രവര്‍ത്തകയ്ക്കു നേരെ നിറയൊഴിച്ചത്‌. വെടിവയ്പ്പില്‍ ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇരുവരും തമ്മില്‍ പ്രണയബന്ധമുണ്ടായിരുന്നുവെന്ന്‌ പറയപ്പെടുന്നു. മുതിര്‍ന്ന സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.