5 സംവിധായകരും 5 സുന്ദരികളും

Friday 12 May 2017 12:46 pm IST

അഞ്ച്‌ സംവിധായകര്‍ അണിയിച്ചൊരുക്കിയ അഞ്ച്‌ സുന്ദരികള്‍ ഈ മാസം 14 ന്‌ തിയറ്ററുകളില്‍ എത്തും. 30 മിനിറ്റ്‌ ദൈര്‍ഘ്യമുള്ള അഞ്ച്‌ ഹ്രസ്വ ചിത്രങ്ങളുടെ സമാഹാരമാണ്‌ ഈ ചിത്രം. അമല്‍ നീരദ്‌, അന്‍വര്‍ റഷീദ്‌, ആഷിക്‌ അബു, സമീര്‍ താഹിര്‍, ഷൈജു ഖാലിദ്‌ എന്നീ സംവിധായകരാണ്‌ ഈ സംരംഭത്തിന്‌ പിന്നില്‍.
ഓരോ ചിത്രവും വ്യത്യസ്ത കഥയാണ്‌ പറയുന്നത്‌. രഞ്ജിത്തിന്റെ കേരള കഫെയും 10 ചിത്രങ്ങള്‍ കോര്‍ത്തിണക്കിയ ഒന്നായിരുന്നു. അഞ്ച്‌ സുന്ദരികളില്‍ അമല്‍ നീരദ്‌ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ പേര്‌ കുള്ളന്റെ ഭാര്യ എന്നാണ്‌. ദുല്‍ക്കര്‍ സല്‍മാനും റീനു മാത്യുവുമാണ്‌ ഇതിലെ പ്രധാന താരങ്ങള്‍. അന്‍വര്‍ റഷീദിന്റെ ആമിയില്‍ ഫഹദ്‌ ഫാസില്‍, ഹണി റോസ്‌, അഷ്മിത സൂദ്‌ എന്നിവരാണ്‌ മുഖ്യ വേഷത്തില്‍.
ആഷിക്‌ അബു സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഗൗരിയില്‍ കാവ്യ മാധവനും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളാകുന്നു. സമീര്‍ താഹിറിന്റെ ഇഷയില്‍ നിവിന്‍ പോളിയും ഇഷ ഷര്‍വാനിയുമാണ്‌ പ്രധാന താരങ്ങള്‍. ഷൈജു ഖാലിദിന്റെ സേതുലക്ഷ്മിയില്‍ ബാലതാരങ്ങളായ ചേതനും അനികയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അമല്‍ നീരദാണ്‌ അഞ്ച്‌ സുന്ദരികള്‍ നിര്‍മിച്ചിരിക്കുന്നത്‌. പൃഥ്വിരാജിന്റെ ഓഗസ്റ്റ്‌ സിനിമയായാണ്‌ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.