പുത്തന്‍ ഓഫറുമായി സില്‍വര്‍സ്റ്റോം

Monday 20 June 2011 8:14 pm IST

കൊച്ചി: പുതുമകളിലൂടെ ചരിത്രം കുറിച്ച ഇന്ത്യയിലെ നമ്പര്‍ വണ്‍ ഇക്കോ ഫ്രണ്ട്ലി പാര്‍ക്കായ സില്‍വര്‍ സ്റ്റോമില്‍ 50ല്‍ പരം ഡ്രൈ, വാട്ടര്‍ റൈഡുകള്‍ക്കൊപ്പം അത്ഭുതങ്ങളുടെ ഒരു മാസ്മരിക ലോകം ഒരുക്കിയിരിക്കുന്നു. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ മനോഹാരിതകൊണ്ടും ശുചിത്വത്തിനും സുരക്ഷിതത്വത്തിനും അതീവ പ്രാധാന്യം നല്‍കുന്നതുകൊണ്ടും നിരവധി സന്ദര്‍ശകരെ വീണ്ടും സില്‍വര്‍ സ്റ്റോമിലേക്ക്‌ ആകര്‍ഷിക്കുന്നു.
മണ്‍സൂണ്‍ മഴക്കാലമായ ജൂണ്‍, ജൂലൈ, ആഗസ്റ്റ്‌ മാസങ്ങളില്‍ മഴത്തുള്ളികള്‍ക്കിടയിലൂടെ മഴമേഘങ്ങളുടെ പശ്ചാത്തലത്തില്‍പച്ചപുതച്ചഷോളയാര്‍ വനനിരകളും, ആഹ്ലാദകരമായ ഹെയര്‍പിന്‍ യാത്രയുടെ അനുഭൂതിയും സന്ദര്‍ശകര്‍ക്ക്‌ ലഭ്യമാക്കുവാന്‍ മണ്‍സൂണ്‍ സീസണോടനുബന്ധിച്ച്‌ സില്‍വര്‍ സ്റ്റോമില്‍ മണ്‍സൂണ്‍ @ സില്‍വര്‍സ്റ്റോം പദ്ധതി പ്രകാരം ബൈവണ്‍ ഗെറ്റ്‌ വണ്‍ ഫ്രീ എന്ന ഓഫര്‍ ഒരുക്കിയിരിക്കുന്നു. ജൂണ്‍, ജൂലൈ, ഓഗസ്റ്റ്‌ മാസങ്ങളില്‍ മുന്‍കൂറായി പണമടച്ച്‌ ടിക്കേറ്റ്ടുക്കുന്ന സന്ദര്‍ശകര്‍ക്ക്‌ മാത്രമാണ്‌ പ്രവേശന ടിക്കറ്റിന്‌ സമാനമായ മൂന്നുമാസം കാലാവധിയുള്ള മറ്റൊരുടിക്കറ്റ്‌ കൂടി ലഭിക്കുന്നത്‌.
ഇതിനു പുറമേ ഒരു വര്‍ഷം കാലാവധിയുള്ള പ്രത്യേക മണ്‍സൂണ്‍ മെമ്പര്‍ഷിപ്പ്‌ പാക്കേജും സില്‍വര്‍ സ്റ്റോമില്‍ ഒരുക്കിയിരിക്കുന്നു. 5555 രൂപയുടെ പാക്കേജ്‌ പ്രകാരം 12 ടിക്കറ്റും, സില്‍വര്‍ സ്റ്റോം ഏസി കോട്ടേജില്‍ മൂന്നുദിവസം താമസവും ലഭിക്കുന്നതാണ്‌. ഓഗസ്റ്റ്‌ 31 വരെ മണ്‍സൂണ്‍ മെമ്പര്‍ഷിപ്പ്‌ പാക്കേജില്‍ ചേരുന്നവര്‍ക്കുള്ള ഈ ഓഫറിന്‌ ഒരു വര്‍ഷ കാലാവധി ഉണ്ടായിരിക്കുന്നതാണ്‌.
കുടുംബശ്രീ, ജനശ്രീ, സ്വയം സഹായ സംഘങ്ങള്‍, വ്യാപാര വ്യവസായ സമിതി തുടങ്ങിയവര്‍ക്ക്‌ ജൂലൈ 31 വരെ 25ശതമാനം സ്പെഷ്യല്‍ ഡിസ്ക്കൗണ്ട്‌ അനുവദിക്കുന്നതാണ്‌.
കോര്‍പ്പറേറ്റ്‌ സ്ഥാപനങ്ങള്‍ക്ക്‌ ഇവന്റുകള്‍, പ്രൊഡക്ട്‌ ലോഞ്ച്‌, പ്രൈവറ്റ്‌ പാര്‍ട്ടികള്‍, ബെര്‍ത്ത്ഡേ പാര്‍ട്ടികള്‍ എന്നിവ സംഘടിപ്പിക്കുവാനും സൗകര്യപ്രദമായ സില്‍വര്‍സ്റ്റോം ഏസി, നോണ്‍ ഏസി കോട്ടേജ്‌, ഡൊര്‍മിറ്ററി എന്നിവയ്ക്കു പുറമെ മഴയും സംഗീതവും നൃത്തവും ഒത്തുചേരുന്ന ക്യാമ്പ്‌ ഫയറും ഒരുക്കിയിരിക്കുന്നു. മൂന്നു പുതിയ റൈഡുകളോടെ വിപുലീകരണത്തിനായി ഒരുങ്ങുന്ന സില്‍വര്‍സ്റ്റോം വരുന്ന ഓണക്കാലത്തോടുകൂടി പുതിയ റൈഡുകളുടെ പുത്തന്‍ അനുഭവങ്ങളും സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കും.