ന്യൂദല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാള് ദല്‍ഹി നിയസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെതിരേ മത്സരിക്കും. ഇതു സംബന്ധിച്ച തീരുമാനം രണ്ടാഴ്ചയ്ക്കുള്ളില്‍ ഉണ്ടാകും. മത്സരിക്കാനുള്ള സന്നദ്ധത അറിയിച്ചു കൊണ്ട് നാളെ പാര്‍ട്ടിക്ക് കത്തു നല്‍കുമെന്ന് കേജ്രിവാള് അറിയിച്ചു.
ബി.ജെ.പി ദല്‍ഹി അധ്യക്ഷന്‍ വിജയ് ഗോയലിനോട് ഇതേ സീറ്റില്‍ നിന്ന് മത്സരിക്കാനും കേജ്രിവാള് വെല്ലുവിളിച്ചു. തെരഞ്ഞെടുപ്പിനു ശേഷം ദല്‍ഹി നിയമസഭയില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ കഴിയുന്ന പാര്‍ട്ടിയാകാന്‍ കഴിയുമെന്നാണ് എഎപിയുടെ പ്രതീക്ഷ. കഴിഞ്ഞയാഴ്ച 12 സീറ്റുകളിലേക്ക് 44 പേരുടെ ചുരക്കപ്പട്ടിക എഎപി പ്രഖ്യാപിച്ചിരുന്നു.
നേരത്തെ 70 സീറ്റുകളില്‍ നിന്ന് മത്സരിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: