ടാറ്റാ ഡോകോമോ സാവ്നുമായി കൈകോര്‍ക്കുന്നു

Sunday 2 June 2013 8:50 pm IST

കൊച്ചി: ടാറ്റാ ഡോകോമോ സാവ്നുമായി ചേര്‍ന്ന്‌, 2 ജി, 3 ജി, ജി എസ്‌ എം പ്രീ പേ കസ്റ്റമേഴ്സിനായി മ്യൂസിക്‌ അടിസ്ഥാനമാക്കിയുള്ള ഡാറ്റാ പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നു.
30 ദിവസത്തെ വാലിഡിറ്റിയോടുകൂടിയ മൂന്ന്‌ വ്യത്യസ്ത പ്ലാനുകളാണ്‌ ഓഫര്‍ ചെയ്യുന്നത്‌. 92, 93 രൂപയുടെ സാവ്ന്‍ മ്യൂസിക്‌ 3ജി ഡാറ്റാ പ്ലാന്‍ (ബേസിക്‌ സര്‍ക്കിളുകളില്‍ മാത്രം) 300 എംബി 3ജി സ്പീഡില്‍ ഇന്റര്‍നെറ്റ്‌ ഡാറ്റാ ഉപയോഗം + 500 മിനുറ്റ്സ്‌ (300 എംബി) സാവ്ന്‍ ഡാറ്റാ ബ്രൗസിംങ്ങും, 104 രൂപയുടെ സാവ്ന്‍ മ്യൂസിക്‌ 2ജി ഡാറ്റാ പ്ലാന്‍ (എല്ലാ സര്‍ക്കിളുകളിലും) 1 ജിബി ഇന്റര്‍നെറ്റ്‌ ഡാറ്റാ ഉപയോഗം + 1000 മിനുറ്റ്സ്‌ (500 എംബി) സാവ്ന്‍ ഡാറ്റാ ബ്രൗസിംങ്ങും, 155, 154 രൂപയുടെ സാവ്ന്‍ മ്യൂസിക്‌ 2ജി എസ്‌എല്‍പി (ബേസിക്‌ സര്‍ക്കിളുകളില്‍ മാത്രം) 1 ജിബി ഇന്റര്‍നെറ്റ്‌ ഡാറ്റാ ഉപയോഗം + 2000 മിനുറ്റ്സ്‌ (1 ജിബി) സാവ്ന്‍ ഡാറ്റാ ബ്രൗസിംങ്ങും 100 മിനുറ്റ്സ്‌ ടോക്‌ ടൈമും. സംഗീതപ്രേമികളെയാണ്‌ ഈ ഓഫര്‍ പ്രധാനമായും ലക്ഷ്യമിടുന്നതെന്ന്‌ ഋഷി മോഹന്‍ മല്‍ഹോത്ര പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.