കേരളം വീണ്ടും ഭ്രാന്താലയമാകുന്നു: കെ.പി. ശശികല

Sunday 2 June 2013 11:03 pm IST

ബംഗളൂരു: സ്വാമി വിവേകാനന്ദന്‍ വീണ്ടും കേരളത്തില്‍ എത്തുകയാണെങ്കില്‍ പഴയ മതഭ്രാന്തുള്ള കേരളത്തെയാണ്‌ കാണുക എന്ന്‌ ഹിന്ദു ഐക്യവേദി അധ്യക്ഷ ശശികല ടീച്ചര്‍ പറഞ്ഞു. ബാംഗ്ലൂര്‍ യശ്വന്തപുരം അയ്യപ്പക്ഷേത്രത്തില്‍ നടന്ന സ്വാമിയുടെ 150-ാ‍ം വാര്‍ഷിക ആഘോഷ പരിപാടികളില്‍ പങ്കെടുക്കുകയായിരുന്നു ടീച്ചര്‍. ഇന്ന്‌ കേരളം ന്യൂനപക്ഷ മതഭ്രാന്തിന്റെ പരമോച്ചത്തിലാണ്‌. സര്‍ക്കാര്‍ സ്പോണ്‍സേഡ്‌ മതപ്രചാരണവും മതംമാറ്റവും ആണ്‌ നടക്കുന്നത്‌. കോഴിക്കോട്ട്‌ അഞ്ചാം മന്ത്രിയുടെ സ്ത്രീശാക്തീകരണ പരിപാടി അതില്‍ ശ്രദ്ധേയമാണ്‌. രണ്ടരലക്ഷം രൂപ സൗജന്യ ഗ്രാന്‍ഡ്‌ കിട്ടണമെങ്കില്‍ കുടുംബശ്രീയില്‍ എഴുപതുശതമാനവും ന്യൂനപക്ഷക്കാരാകണം എന്ന വ്യവസ്ഥയുണ്ട്‌. ഒരു കുടുംബശ്രീയൂണിറ്റിലെ പത്തുപേരില്‍ ഏഴുപേര്‍ ന്യൂനപക്ഷക്കാരായലെ ഗ്രാന്‍ഡ്‌ കിട്ടൂ എന്നതിനാല്‍ എണ്ണം തികയ്ക്കാന്‍ മതം മാറിയേ പറ്റൂ എന്ന നിലയ്ക്കാണ്‌ കാര്യങ്ങള്‍ പോകുന്നത്‌.
തികച്ചും മതേതരമായി നടക്കേണ്ട കുടുംബശ്രീയെപോലും മതവത്കരണത്തിലേക്ക്‌ നയിക്കുകയാണ്‌. ഒരു അടിയന്തര സാഹചര്യമില്ലാഞ്ഞിട്ടും അടിയന്തരമായി ഓര്‍ഡിനന്‍സ്‌ ഇറക്കി തട്ടിക്കൂട്ടിയ ന്യൂനപക്ഷവികസന കോര്‍പ്പറേഷനും മതവത്കരണത്തിനു ചൂട്ടു പിടിക്കാന്‍ വേണ്ടിയാണ്‌. പാവപ്പെട്ട ഹിന്ദു മാനേജ്മെന്റ്‌ സ്കൂളുകള്‍ക്ക്‌ ഏതാനും ആയിരം ഗ്രാന്‍ഡ്‌ നല്‍കുമ്പോള്‍ കോര്‍പറേഷന്‍ ന്യൂനപക്ഷപദവിയുള്ള സ്കൂളുകള്‍ക്ക്‌ നല്‍കുന്നത്‌ അമ്പതുലക്ഷം രൂപയാണ്‌. ഭൂരിപക്ഷം എയിഡഡ്‌ സ്കൂളുകളും അന്യമതസ്ഥരുടെ കയ്യിലായിക്കഴിഞ്ഞു. ടീച്ചര്‍ പറഞ്ഞു.
ന്യൂനപക്ഷ ശാക്തീകരണത്തിനു നല്‍കിയ മുഴുവാന്‍ തുകയും ചെലവഴിച്ചതിന്‌ കേന്ദ്രസര്‍ക്കാരിന്റെ അവാര്‍ഡ്‌ ലഭിച്ച സംസ്ഥാനത്ത്‌ ആദിവാസി ക്ഷേമത്തിന്‌ നല്‍കിയ തുക പൂര്‍ണമായും പാഴായി. ഒരിറ്റുമുലപ്പാല്‍ പോലും നല്‍കാനാകാതെ അമ്മമാര്‍ നോക്കി നില്‍ക്കെ അട്ടപ്പാടിയില്‍ പിഞ്ചു കുഞ്ഞുങ്ങള്‍ ചത്തുവീഴുന്നു.
ഹിന്ദുക്കളായി ജനിച്ചു പോയി എന്ന ഒറ്റ തെറ്റേ അവര്‍ ചെയ്തുള്ളൂ. ആദിവാസികള്‍ക്ക്‌ മുന്‍തൂക്കമുള്ള വയനാടിനെ നാം നിരന്തരം ആവശ്യപ്പെട്ടിട്ടും ന്യൂനപക്ഷ ജില്ലയായാണ്‌ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്‌. അവിടെ ന്യൂനപക്ഷങ്ങള്‍ക്ക്‌ വേണ്ടതിലും അധികം സഹായങ്ങള്‍ കിട്ടുമ്പോള്‍ ഒരു ആദിവാസിമന്ത്രി ഉണ്ടായിട്ടും ആ വനവാസികള്‍ക്ക്‌ ആവശ്യത്തിനു ആഹാരംപോലും കിട്ടുന്നില്ല. ബംഗളൂരിലെ സാംസ്കാരിക സംഘടനയായ ?സമന്വയ?സംഘടിപ്പിച്ച ചടങ്ങില്‍ രക്ഷാധികാരിയും ശാസ്ത്രജ്ഞനും സാംസ്കാരിക പ്രവര്‍ത്തകനുമായ ഡോ. കെ.എ. വാസു, ക്ഷേത്രം പ്രസിഡന്റ്‌ സി.വി നായര്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.