ഡോക്ടര്‍മാരുടെ നിസഹകരണ സമരം പിന്‍‌വലിച്ചു

Monday 3 June 2013 1:19 pm IST

തിരുവനന്തപുരം: സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തിവന്ന നിസഹകരണ സമരം പിന്‍വലിച്ചു. ആരോഗ്യ വകുപ്പും ഡോക്ടര്‍മാരുടെ പ്രതിനിധികളും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. സമരം പിന്‍വലിച്ച കാര്യം ആരോഗ്യമന്ത്രി വിഎസ് ശിവകുമാറാണ് അറിയിച്ചത്. ചര്‍ച്ചയില്‍ ഉന്നയിച്ച ആവശ്യങ്ങള്‍ എല്ലാം പരിഗണിക്കാമെന്ന സര്‍ക്കാര്‍ ഉറപ്പിന്‍മേലാണ് ഡോക്ടര്‍മാര്‍ സമരം പിന്‍വലിച്ചത്. പ്രധാന സര്‍ക്കാര്‍ ആശുപത്രികളെ മെഡിക്കല്‍ കോളേജുകളാക്കി ഉയര്‍ത്തുന്നതില്‍ പ്രതിഷേധിച്ചായിരുന്നു ഡോക്ടര്‍മാരുടെ സമരം. നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികളെ മെഡിക്കല്‍ കോളേജ് ആക്കിയാല്‍ ആരോഗ്യമേഖലയെ ഇത് പ്രതികൂലമായി ബാധിക്കുമെന്നാണ് ഡോക്ടര്‍മാരുടെ നിലപാട്. സംസ്ഥാനത്ത് പകര്‍ച്ചപ്പനി പടരുന്നതിനിടെയാണ് ഡോക്ടര്‍മാര്‍ നിസ്സഹകരണ സമരം നടത്തിയിരുന്നത്. ഇതിനിടെ സംസ്ഥാനത്ത് 24 പേര്‍ക്ക് കൂടി ഡെങ്കിപ്പനി സ്ഥിരീകരിച്ചു. പനി കൂടുതലും തിരുവനന്തപുരത്താണ്. പകര്‍ച്ചവ്യാധി പടരുന്ന പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പിന്റെ പ്രത്യേക യോഗം നാളെ ചേരും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.