തിരുവനന്തപുരം: ലീഗ് ഉപമുഖ്യമന്ത്രി പദം ചോദിച്ചിട്ടില്ലെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഉപമുഖ്യന്ത്രി പദവുമായി ബന്ധപ്പെട്ട് യുഡിഎഫില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും അങ്ങനെ ചര്‍ച്ച നടന്നതായി അറിയില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ചന്ദ്രിക ദിനപത്രത്തില്‍ സുകുമാരന്‍ നായര്‍ക്കെതിരെ വന്ന വാര്‍ത്ത ലീഗിന്റെ അറിവോടെയല്ലെന്നും അത്തരത്തില്‍ ലീഗുക്കാര്‍ വാര്‍ത്തകള്‍ എഴുതില്ലെന്ന് തനിക്ക് ഉറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനെ പറ്റി പാര്‍ട്ടി അന്വേഷിക്കുമെന്നും അന്വേഷണം പൂര്‍ത്തിയാകുകയാണെങ്കില്‍ വിഷയത്തില്‍ നടപടി സ്വീകരിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: