അല്‍-ക്വയ്ദ ഇപ്പോഴും പ്രധാന ഭീഷണി - യു.എസ്

Friday 5 August 2011 12:50 pm IST

വാഷിംഗ്‌ടണ്‍: ഭീകര സംഘടനയായ അല്‍-ക്വയ്ദയുടെ ശക്‌തി ക്ഷയിച്ചെങ്കിലും അവരിപ്പോഴും യു.എസിന്റെ പ്രധാന ഭീഷണിയാണെന്ന്‌ പെന്റഗണ്‍ അറിയിച്ചു. വന്‍ നാശനഷ്‌ടങ്ങള്‍ സംഭവിച്ച അല്‍-ഖ്വയ്‌ദ പഴയ പ്രതാപത്തിനടുത്തെങ്ങുമെത്തില്ലെങ്കിലും ഒരു രാജ്യത്തിനു നേരെ ഇപ്പോഴും ആക്രമണം നടത്താന്‍ അവര്‍ക്ക്‌ കഴിയയുമെന്ന്‌ യു.എസ്‌ പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റ അഭിപ്രായപ്പെട്ടു. ഭീകരവാദം ഇപ്പോഴും അപകടകരമാകും വിധം നിലനില്‍ക്കുന്നുണ്ടെന്നും അതിന്റെ വേരുകള്‍ അറ്റുപോയിട്ടില്ലെന്നും യെമനിലും , സോമാലിയയിലും നടക്കുന്ന പ്രക്ഷോഭങ്ങള്‍ അതാണ്‌ സൂചിപ്പിക്കുന്നതെന്നും പനേറ്റ പറഞ്ഞു. എന്നാല്‍ ഭീകരാക്രമണം തകര്‍ക്കുന്നകതിനുള്ള എല്ലാ തയ്യാറെടുപ്പുകളും യു.എസ്‌ സ്വീകരിച്ചു കഴിഞ്ഞതായും പനേറ്റ വെളിപ്പെടുത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.