കോട്ടയം: പ്രമുഖ ഫോട്ടോജേണലിസ്റ്റായിരുന്ന നസീര്‍ റാവുത്തറിന്റെ അനുസ്മരണവും ഫൗണ്ടേഷന് രൂപീകരണയോഗവും ഇന്ന് 3ന് പ്രസ്ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ നടക്കും. യോഗം കെ.സുരേഷ് കുറുപ്പ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. നഗരസഭാ അദ്ധ്യക്ഷന്‍ എം.പി.സന്തോഷ്കുമാര്‍ അദ്ധ്യക്ഷത വഹിക്കുന്നയോഗത്തില്‍ ലളിത കലാ അക്കാദമി ചെയര്മാന് സി.എ.ഫ്രാന്‍സിസ് മുഖ്യാതിഥി ആയിരിക്കും. ബിജെപി ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്, വി.ജയകുമാര്‍, ഹക്കീം നട്ടാശേരി, ഏറ്റുമാനൂര്‍ ശിവകുമാര്‍, ബിജി കുര്യന്, കെ.ആര്.മീര, നഗരസഭാ സ്ഥിരം സമിതി ചെയര്മാന് വി.കെ.അനില്‍കുമാര്‍, ഡോ.ബാബു ചെറിയാന്, രാജം എം.വര്‍ഗീസ് എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: