ശ്രീനിവാസന്‍ കോവില്‍ ക്ഷേത്രത്തില്‍ ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന്‌ കവര്‍ച്ച

Tuesday 4 June 2013 10:05 pm IST

തൃപ്പൂണിത്തുറ: തെക്കുംഭാഗം ശ്രീനിവാസ കോവില്‍ ക്ഷേത്രത്തില്‍ ഇന്നലെ പുലര്‍ച്ചെ കവര്‍ച്ച നടന്നു. കണ്ണന്‍കുളങ്ങര-പാവംകുളങ്ങര റോഡിന്‌ സമീപമുള്ള ക്ഷേത്രത്തിന്‌ പുറത്തുള്ള ഭണ്ഡാരവും, ക്ഷേത്ര പുന:രുദ്ധാരണ ഫണ്ട്‌ ശേഖരണത്തിനായി സ്ഥാപിച്ചിട്ടുള്ള മറ്റൊരു ഭണ്ഡാരവും മോഷ്ടാക്കള്‍ കുത്തിത്തുറന്നാണ്‌ പണം കവര്‍ച്ച ചെയ്തത്‌.
ക്ഷേത്ര പുനരുദ്ധാരണത്തിനായുള്ള ഭണ്ഡാരത്തില്‍ നിന്ന്‌ വലിയൊരു തുക കവര്‍ച്ച ചെയ്തതായിട്ടാണ്‌ കരുതുന്നത്‌. ഭണ്ഡാരങ്ങളിലെ പണം മോഷ്ടിച്ചതിന്‌ പുറമെ ക്ഷേത്രത്തില്‍ ഉപയോഗിക്കുന്ന ഓട്ടു നിലവിളക്കുകളും, ചുറ്റമ്പലത്തിന്‌ പുറത്ത്‌ തൂക്കിയിട്ടുള്ള തൂക്കുവിളക്കുകളുമാണ്‌ മോഷണം പോയിട്ടുള്ളത്‌.
ഇന്നലെ പുലര്‍ച്ചെയാണ്‌ ഒന്നിലധികം പേര്‍ ഉള്‍പ്പെട്ട മോഷണ സംഘം ക്ഷേത്രത്തിലെത്തി കവര്‍ച്ച നടത്തിയെന്നാണ്‌ കരുതുന്നത്‌. തൃപ്പൂണിത്തുറ സിഐ ബൈജു പൗലോസ്‌ എസ്‌ഐ പി.ആര്‍.സന്തോഷ്‌ എന്നിവര്‍ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. പോലീസ്‌ കേസെടുത്ത്‌ അന്വേഷിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.