മറ്റുള്ളവരെ സഹായിക്കുമ്പോള്‍ വിവേചന ശക്തി ഉപയോഗിക്കണം. എത്രമാത്രം സഹായിക്കണമെന്ന് നിങ്ങള്‍ ആലോചിക്കണം. ഞാന്‍ ഈ കഥ മുമ്പും പറഞ്ഞിട്ടുണ്ട്. മുഹമ്മദ് ഗോറി പൃഥ്വിരാജിനെ ആക്രമിച്ചപ്പോള്‍ പൃഥ്വീരാജ് ഗോറിയെ പരിപൂര്‍ണമായി തോല്‍പ്പിച്ചു. പക്ഷേ പൃഥ്വിരാജ് വിശാല മനസ്കനായതുകൊണ്ട് ഗോറിയോട് ക്ഷമിച്ച് അയാളെ വെറുതെ വിട്ടു.
പിന്നീട് മുഹമ്മദ്ഗോറി വീണ്ടും പൃഥ്വിരാജിനെ ആക്രമിച്ച് തോല്‍പ്പിച്ചു. പൃഥ്വിരാജിനെ തടവുകാരനായി പിടിച്ച് അദ്ദേഹത്തിന്റെ കണ്ണുകള്‍ അയാള്‍ കുത്തിപ്പൊട്ടിച്ചു. പണ്ട് തന്നെ ഉപദ്രവിക്കാതെ വിട്ടയച്ച പൃഥ്വിരാജിനോട് ഗോറിക്ക് ഒരു കൃതജ്ഞതയും ഇല്ലായിരുന്നു. അതുകൊണ്ട് ക്രൂരനായ ഒരു വ്യക്തിയോട് ക്ഷമിക്കുമ്പോള്‍ നിങ്ങള്‍ വളരെ സൂക്ഷിക്കണം. സംശയമില്ല, ക്ഷമ മഹത്തായ ഗുണമാണ്. പക്ഷേ, ദുഷ്ടമനഃസ്ഥിതിയുളള വ്യക്തിയോട് ക്ഷമിക്കുന്നത് ഗുണത്തിനേക്കാള് കൂടുതല്‍ ദോഷം ചെയ്യും. അപ്രകാരമുള്ളവരോട് ഒരിക്കലോ അല്ലെങ്കില്‍ രണ്ട് പ്രാവശ്യമോ മാത്രമേ ക്ഷമിക്കാവൂ. ഉപദ്രവിക്കുമ്പോഴൊക്കെ അയാളോട് ക്ഷമിക്കരുത്, അത്തരം ക്ഷമ നിങ്ങളെ അപകടത്തിലാക്കും.
– ശ്രീ സത്യസായി ബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: