ഭാരതവും സൗദി അറേബ്യയും

Wednesday 5 June 2013 9:15 pm IST

ഭാരതത്തെ ആശ്രയിച്ച്‌ കഴിയുന്ന ഒരു രാജ്യമാണ്‌ സൗദി അറേബ്യ. നമ്മുടെ എഞ്ചിനീയര്‍മാരും സാങ്കേതിക വിദഗ്ദ്ധരും കൂടി പടുത്തുയര്‍ത്തി നിലനിര്‍ത്തുന്ന ഒരു നാഗരികതയാണ്‌ അവിടെയുള്ളത്‌. പത്താം ക്ലാസ്‌ വരെയെങ്കിലും പഠിച്ച സൗദികള്‍ അപൂര്‍വമാണെന്ന്‌ നമുക്കറിയാം. പൂര്‍ണമായും വിദേശ തൊഴില്‍ വൈദഗ്ദ്ധ്യംകൊണ്ട്‌ നടന്നുപോവുന്ന ഒരു സംവിധാനമാണ്‌ അവിടെ നിലവിലുള്ളത്‌. എങ്കിലും എണ്ണപ്പണത്തിന്റെ ഇതുകൊണ്ട്‌ അഹങ്കാരം നിറഞ്ഞ ഒരു സമീപനമാണ്‌ സൗദി ഭരണകൂടത്തില്‍നിന്ന്‌ എപ്പോഴും ഉത്ഭവിക്കുന്നത്‌.
സൗദി അറേബ്യയോട്‌ യൂറോപ്യന്‍ യൂണിയന്‍ സ്വദേശീവല്‍ക്കരണം നടപ്പിലാക്കാന്‍ ഉപദേശിക്കുകയും അതിന്റെ തുടര്‍ച്ചയായി വലിയൊരു വിഭാഗം ഇന്ത്യക്കാരെയും മറ്റ്‌ രാജ്യക്കാരെയും പുറന്തള്ളുകയും ചെയ്യുന്ന ഒരു പ്രക്രിയയാണ്‌ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്‌. ഈ നടപടികൊണ്ട്‌ ഭാരതത്തിന്‌ യാതൊരു നഷ്ടവും വരുന്നില്ല. ലോകത്തിലേറ്റവും കുറഞ്ഞ ശമ്പളമാണ്‌ സൗദി അറേബ്യയിലെ എണ്ണ മുതലാളിമാര്‍ കൊടുക്കുന്നത്‌. പത്തും ഇരുപതും വര്‍ഷം സൗദി അറേബ്യയില്‍ ജോലി ചെയ്തിട്ടും കാര്യമായി ഒന്നും സമ്പാദിക്കാന്‍ കഴിയാത്തവരാണ്‌ ബഹുഭൂരിപക്ഷം ആളുകളും. ഈ സാഹചര്യത്തില്‍ സൗദി അറേബ്യയില്‍ നിന്നുള്ള ഒഴിച്ചുപോക്ക്‌ ഒരു വിദേശ രാഷ്ട്രത്തിന്‌ ആശങ്കയുളവാക്കുന്ന കാര്യമല്ല. അതേസമയം നൂറു ശതമാനം മന്ദബുദ്ധികള്‍ മാത്രം താമസിക്കുന്ന ആ രാജ്യം സ്വദേശീവത്കരണം നടപ്പിലാക്കിയാല്‍ അവരുടെ ഭാവി കട്ടപ്പുകയാവും എന്ന്‌ ഊഹിക്കാന്‍ എളുപ്പമാണ്‌. മന്ദബുദ്ധികളായതുകൊണ്ട്‌ സൗദി രാജകുടുംബത്തിന്‌ ഇത്‌ പിടികിട്ടുകയില്ല. പക്ഷെ സൂത്രക്കാരായ യൂറോപ്യന്‍ യൂണിയന്‍ മനഃപൂര്‍വം സൗദികളെ വഞ്ചിക്കാനുള്ള ഉദ്ദേശ്യത്തോടെയാണ്‌ ഈ 'ഉപദേശം' നല്‍കിയതെന്നു വേണം അനുമാനിക്കാന്‍. അമേരിക്കയുടെ ആജ്ഞാനുവര്‍ത്തിയായ സൗദി അറേബ്യയെ തകര്‍ക്കാന്‍ യൂറോപ്യന്‍ യൂണിയന്‌ ഗൂഢപദ്ധതിയുണ്ട്‌ എന്ന്‌ ചിന്തിക്കുന്നതില്‍ തെറ്റില്ല.
സൗദി അറേബ്യയുടെ ഭാവി അപകടത്തിലാക്കുന്നതില്‍ നമ്മള്‍ ഇന്ത്യക്കാര്‍ക്ക്‌ പ്രത്യേകിച്ച്‌ വിഷമം തോന്നേണ്ടതില്ല. ദേശീയപതാകയില്‍ വാളിന്റെ ചിത്രം ആലേഖനം ചെയ്ത ആ രാജ്യം ഇന്ത്യയുള്‍പ്പെടെ അനേകം രാജ്യങ്ങളിലേക്ക്‌ തീവ്രവാദം കയറ്റുമതി ചെയ്യുന്ന പ്രവൃത്തിയാണ്‌ എപ്പോഴും കാണുന്നത്‌. ഇന്ത്യയില്‍ മുജാഹിദ്‌ എന്നറിയപ്പെടുന്ന സൗദി വഹാബിസമാണ്‌ ലോകം മുഴുവന്‍ ഇസ്ലാമിക തീവ്രവാദം പ്രചരിപ്പിക്കുന്നത്‌. ജമാഅത്തെ ഇസ്ലാമിയും മുസ്ലിംലീഗും മുജാഹിദ്‌ നേതൃത്വത്തിന്റെ രഹസ്യപങ്കാളികളുമാണ്‌. അതേസമയം 'താരതമ്യേന' സൗമ്യരായ സുഫി മുസ്ലിങ്ങളെ അടിച്ചമര്‍ത്താനുള്ള ധനസഹായവും സൗദി അറേബ്യ കയറ്റുമതി ചെയ്യുന്നുണ്ട്‌.
സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ പരോക്ഷമായി തീവ്രവാദം വളര്‍ത്തുന്ന ഒരു പ്രസ്ഥാനത്തെ സഹായിക്കുകയാണ്‌ ചെയ്യുന്നത്‌. 192 രാജ്യങ്ങളിലെ മുസ്ലിങ്ങള്‍ പൂജ്യഭൂമിയായി കണക്കാക്കുന്ന മെക്കാ നഗരവും മുഹമ്മദ്‌ നബിയുടെ ഖബര്‍ സ്ഥിതിചെയ്യുന്ന മെദീന നഗരവും അനധികൃതമായി കയ്യില്‍വച്ച്‌ ലക്ഷക്കണക്കിന്‌ ഹജ്ജ്‌ തീര്‍ത്ഥാടകരുടെ പണം കൊളളയടിച്ച്‌ തടിച്ചുകൊഴുത്ത ഒരു സാമ്പത്തിക വ്യവസ്ഥയാണ്‌ അവിടെയുള്ളത്‌. സൗദി അറേബ്യയിലെ ഭരണപക്ഷം മാത്രമേ വഹാബി വിഭാഗത്തില്‍ പെടുന്നുള്ളൂ. ലക്ഷക്കണക്കിന്‌ സൂഫി മുസ്ലിങ്ങളായ സൗദി അറേബ്യക്കാര്‍ നിശ്ശബ്ദരും നിസ്സഹായരുമായി അവിടെ ജീവിക്കുന്നുണ്ട്‌. മതപരമായ അഭിപ്രായ വ്യത്യാസങ്ങള്‍ പ്രകടിപ്പിച്ച സൂഫികളെ വധശിക്ഷക്ക്‌ വിധേയരാക്കിയ പാരമ്പര്യമാണ്‌ സൗദി അറേബ്യക്കുള്ളത്‌. ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ പഠനപ്രകാരം ലോകത്തില്‍ ഏറ്റവും കൂടുതലായി പ്രതിപക്ഷങ്ങളെ അടിച്ചമര്‍ത്തുകയും കൊന്നൊടുക്കുകയും ചെയ്യുന്ന രാജ്യം സൗദി അറേബ്യയാണ്‌.
കാഫ്‌ മലയില്‍നിന്ന്‌ അറബിക്കടലിലൂടെ ഇന്ത്യയിലേക്ക്‌ വീശുന്ന കാറ്റില്‍ നിരപരാധികളായ സൂഫി സൗദികളുടെ രക്തത്തിന്റെ ഗന്ധമുണ്ട്‌. സൗദി അറേബ്യയില്‍ നിന്നും വരുന്ന വാര്‍ത്തകളൊന്നും മധ്‌ ഊറുന്നവയല്ല. എന്നിട്ടും എന്തുകൊണ്ടാണ്‌ എന്റെ അയല്‍വാസികളായ ചില വിവരദോഷികളായ ഇന്ത്യക്കാര്‍ 24 മണിക്കൂറും ഇങ്ങനെ പാടുന്നത്‌?
"കാഫ്‌ മല കണ്ട പൂങ്കറ്റ്‌... കാരയ്ക്ക കായ്ക്കുന്ന നാട്ടിന്റെ മധുറും കിസ്സ പറഞ്ഞാട്ടെ..."
പ്രൊഫ. മുഹമ്മദ് ഷെറീഫ്

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.