വിഴിക്കത്തോട് ഗ്രന്ഥശാല പുരസ്‌കാരങ്ങളുടെ നിറവില്‍

Wednesday 5 June 2013 9:48 pm IST

എരുമേലി: വിഴിക്കത്തോട് ഗ്രന്ഥശാല പുരസ്‌കാരങ്ങളുടെ നിറവില്‍. അറിവിന്റെ അര്‍ത്ഥതലങ്ങള്‍ തേടിയുല്‌ള യാത്രക്ക് വഴികാട്ടിയായി മാറിയ വിഴിക്കത്തോട് പിഎംവൈഎ ഗ്രന്ഥശാല പുരസ്‌കാരങ്ങളുടെ നിറവില്‍. 1995ല്‍ പ്രവര്‍ത്തനമാരംഭിച്ച ഗ്രന്ഥശാല സാമൂഹ്യ പരിവര്‍ത്തനത്തിനായി നടത്തിയിട്ടുള്ള മാതൃകാപരവും മികവുറ്റതുമായ ഒട്ടനവധി പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ് കാഞ്ഞിരപ്പള്ളി താലൂക്കിലെ ഏറ്റവും മികച്ച ഗന്ഥശാലയായി പുരസ്‌കാരങ്ങളും അംഗീകാരങ്ങളും തേടിയെത്തിയത്. കോട്ടയം ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ പ്രൊഫ. ജി.രാമചന്ദ്രന്‍ പുരസ്‌കാരം, ഗ്രന്ഥശാലാ സംഘം ഏര്‍പ്പെടുത്തിയ താലൂക്കിലെ മികച്ച ലൈബ്രറി പുരസ്‌കാരം എന്നിവ ലഭിച്ചു. എ ക്ലാസ് ലൈബ്രറിയായി ഉയര്‍ത്തപ്പെട്ടതോടെ താലൂക്കിലെ മികച്ച റഫറന്‍സ് ലൈബ്രറിയായി ഉയര്‍ത്തപ്പെട്ടു. രണ്ടായിരത്തിലധികം വരുന്ന വിപുലമായ പുസ്തക ശേഖരം, ആയിരത്തിലധികം വരുന്ന അംഗങ്ങള്‍, സുവര്‍ണ്ണ ജൂബിലി ആഘോഷ സ്മാരകമായി നിര്‍മ്മിച്ച ഇരുനില മന്ദിരത്തില്‍ പ്രത്യേക ലൈബറി, വായനാ ഹാള്‍, കുട്ടികള്‍ക്കായി പ്രത്യേകം തയ്യാറാക്കിയ പുസ്തകശേഖരം, കോണ്‍ഫറന്‍സ് ഹാള്‍, എന്നിവയോടെ പ്രവര്‍ത്തിക്കുന്നു. ബാലഭവന്‍, വനിതാവേദി, കര്‍ഷക ക്ലബ്, യൂത്ത് ക്ലബ്, രക്തദാന സേന, കലാപരിപാടികളുടെ സംഘം, റിക്രിയേഷന്‍ ക്ലബ് എന്നിവയുടെ പ്രവര്‍ത്തനം പിഎംവൈഎ ലൈബ്രറിയില്‍ സ്ഥിരമായി നടന്നുവരുന്നു.ബാലപ്രതിഭാസംഗമം, അദ്ധ്യാപക ദിനത്തില്‍ ഗുരുജനങ്ങളെ ആദരിക്കല്‍, പരിസ്ഥിതി സംരക്ഷണദിനത്തില്‍ വൃക്ഷത്തൈകള്‍നടീല്‍, സ്വാതന്ത്ര്യദിനറാലി, ഗാന്ധിജയന്തി ദിനാഘോഷം, വിമുക്തഭടന്മാരെ ആദരിക്കല്‍, സൗജന്യ പഠനോപകരണവിതരണം, കര്‍ഷക ക്ഷേമ പരിപാടികള്‍, വിവിധ തരം സെമിനാറുകള്‍, ചര്‍ച്ച, കലാകായിക മത്സരങ്ങള്‍, സാഹിത്യ മത്സരങ്ങള്‍ തുടങ്ങി ജനങ്ങളെ ലൈബ്രറിയുടെ കീഴില്‍ അണിനിരത്താന്‍ പിഎംവൈഎയ്ക്ക് കഴിഞ്ഞുവെന്നും ഗ്രന്ഥശാലാ പ്രസിഡന്റ് കെ.കെ.പരമേശ്വരന്‍, സെക്രട്ടറി കെ.ബി. സാബു എന്നിവര്‍ പറഞ്ഞു. നേതൃത്വത്തില്‍ സാമൂഹ്യക്ഷേമരംഗത്ത് നിരവധി പ്രവര്‍ത്തനങ്ങള്‍ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് വിഴിക്കത്തോട് ഗ്രന്ഥശാല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.