കിടങ്ങൂര്‍: കിടങ്ങൂര്‍ അരവിന്ദ വിദ്യാമന്ദിരത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്നലെ പരിസ്ഥിതി ദിനാചരണം നടന്നു. അദ്ധ്യാപിക നീനു തങ്കപ്പന് പരിസ്ഥിതി സംരക്ഷണ ബോധവത്കരണ ക്ലാസ് നയിച്ചു. പരിസ്ഥിതി കവിതാലാപനം, ഔഷധ സസ്യ പ്രദര്‍ശനം, പരിസ്ഥിതി സംരക്ഷണ റാലി, വൃക്ഷത്തൈ നടീല്‍ എന്നിവ നടത്തി. ഈ വര്‍ഷത്തെ പരിസ്ഥിതി ദിനസന്ദേശമായ ഭക്ഷ്യവസ്തുക്കള്‍ പാഴാക്കരുത് എന്ന സങ്കല്പം നടപ്പിലാക്കുമെന്ന് കുട്ടികള്‍ പ്രതിജ്ഞയെടുത്തു. സ്കൂള്‍ പ്രിന്‍സിപ്പല്‍ ബി.മായ, പ്രസിഡന്റ് ബി.ഗോകുലന് നായര്‍, സെക്രട്ടറി പി.വി.അജയകുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: