പശ്ചിമഘട്ട മലനിരകള്‍ സംരക്ഷിക്കപ്പെടേണ്ടത്‌ അനിവാര്യം: എം.വി.ദേവന്‍

Wednesday 5 June 2013 10:17 pm IST

ആലുവ: കേരളത്തിന്റെ നിലനില്‍പ്പിന്‌ പശ്ചിമഘട്ട മലനിരകള്‍ സംരക്ഷിക്കപ്പെടേണ്ടത്‌ അനിവാര്യമാണെന്ന്‌ പ്രശസ്ത ശില്‍പ്പിയും സാഹിത്യകാരനുമായ എം.വി.ദേവന്‍ അഭിപ്രായപ്പെട്ടു. ലോകപരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പരിസ്ഥിതി സംരക്ഷണസംഘത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അന്‍വര്‍ സാദത്ത്‌ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കെ.എം.ഇസ്മയില്‍ അദ്ധ്യക്ഷത വഹിച്ചു. ഈ വര്‍ഷത്തെ ഭൂമി മിത്ര പുരസ്ക്കാരം ജോണ്‍ പെരുവന്താനത്തിന്‌ എം.വി.ദേവന്‍ നല്‍കി. ബ്രിട്ടീഷ്‌ കമ്മീഷനിലെ എനര്‍ജി ക്ലൈമറ്റ്‌ ആന്റ്‌ ഗ്രോത്ത്‌ സീനിയര്‍ റീജിയണല്‍ അഡ്‌വൈസര്‍ പി.വി.മാത്യു, പരിസ്ഥിതി സന്ദേശം നല്‍കി. ചിന്നന്‍ ടി.പൈനാടത്ത്‌, ഇ.എ.അബൂബേക്കര്‍, പി.ഉമ്മര്‍ എ.ഭാസ്ക്കരന്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന്‌ നടന്ന ശാസ്ത്ര സെമിനാറില്‍ ഡോ.കെ.കെ.ഉസ്മാന്‍, ഡോ.സി.എം.ജോയി,ഡോ.കെ.കെ.ജോര്‍ജ്ജ്‌ എന്നിവര്‍ പങ്കെടുത്തു. രാവിലെ നടന്ന ഹരിത ജാഥയില്‍ പതിനാല്‌ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നായി ആയിരത്തോളം പേര്‍ പങ്കെടുത്തു. വി.ടി.ചാര്‍ലി, എന്‍.രാമചന്ദ്രന്‍, സി.പി.നായര്‍, എം.ഇ.മുഹമ്മദ്‌, ടി.നാരായണന്‍, എ.പി. മുരളീധരന്‍, എ.ഗോപിനാഥ്‌ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.