സ്കൂളില്‍ മോഷണശ്രമം

Thursday 6 June 2013 8:49 pm IST

കുണ്ടറ: ചന്ദനത്തോപ്പ്‌ കിളികൊല്ലൂരില്‍ ക്ഷേത്രത്തിന്റെ കാണിക്ക വഞ്ചി തകര്‍ത്ത്‌ പണം കവര്‍ച്ചയും സ്കൂളിന്റെ പൂട്ട്‌ തകര്‍ത്ത്‌ മോഷണശ്രമവും നടന്നു.?ബുധനാഴ്ച രാത്രിയോടെയാണ്‌ സംഭവം.
മങ്ങാട്‌ മാച്ചേട്ട്‌ ക്ഷേത്രത്തിന്റെ വക കാണിക്ക വഞ്ചി പൊളിച്ചാണ്‌ പണം കവര്‍ന്നത്‌. വഞ്ചി സമീപത്ത്‌ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.?മങ്ങാട്‌ ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ ഓഫീസ്‌ വാതിലിലെ പൂട്ട്‌ തകര്‍ത്ത നിലയില്‍ കണ്ടെത്തിയെങ്കിലും ഒന്നും നഷ്ടപ്പെട്ടില്ലെന്ന്‌ അധികൃതര്‍ പറയുന്നു. കിളികൊല്ലൂര്‍ പോലീസ്‌ കേസെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.