ന്യൂദല്‍ഹി: രാജിവച്ച ബിസിസിഐ സെക്രട്ടറി സഞ്ജയ് ജഗ്ദലെയ്ക്ക് സഞ്ജയ് പട്ടേലിനെ പുതിയ ബിസിസിഐ സെക്രട്ടറിയായി നിയമിച്ചതായി ജഗ്മോഹന് ഡാല്‍മിയ പറഞ്ഞു. നിലവില്‍ ബറോഡ ക്രിക്കറ്റ് അസോസിയേഷന് ജോയിന്റ് സെക്രട്ടറിയാണ് സഞ്ജയ് പട്ടേല്‍. രാജിവച്ച ബിസിസിഐ ട്രഷറര്‍ അജയ് ഷിര്ക്കേയ്ക്കു പകരം ട്രഷറെ പിന്നീട് നിശ്ചയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ശ്രീനിവാസന് രാജി വയ്ക്കാത്തതില്‍ പ്രതിഷേധിച്ചാണ് സെക്രട്ടറി സഞ്ജയ് ജഗ്ദലെയും അജയ് ഷിര്‍ക്കെയും രാജിവച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: