വൈദ്യുതിയില്ല.... പുത്തന്‍കായലിലെ കര്‍ഷകര്‍ പ്രതിസന്ധിയില്‍

Thursday 6 June 2013 9:20 pm IST

വൈക്കം: വെച്ചൂരില്‍ തൊള്ളായിരംഏക്കറുള്ള പുത്തന്‍കായല്‍ നാശത്തിന്റെ വക്കിലാണ്. രണ്ടാംലോക മഹായുദ്ധത്തിനുശേഷമുണ്ടായ ഭക്ഷ്യക്ഷാമത്തിന് പരിഹാരം കാണാന്‍ കായല്‍ കുത്തിവളച്ച് എടുത്ത് കൃഷിചെയ്യുവാന്‍ ആഹ്വാനം ചെയ്തനുസരിച്ച് വെച്ചൂര്‍പുത്തന്‍ക്കയല്‍, റാണി, ചിത്തിര,മാര്‍ത്താണ്ഡം എന്നിവയും കൃഷിക്ക് ഉപയുക്തമാകുവാന്‍ അന്നത്തെ തലമുറ കഷ്ടനഷ്ടങ്ങളും ത്യാഗങ്ങളുംസഹിച്ച് ഉണ്ടാക്കിയെടുത്തതാണ്. നെല്‍കൃഷിയായിരുന്നു ആദ്യകാലങ്ങളില്‍ ഉണ്ടായിരുന്നത്. നെല്ല്‌കൊയ്യാന്‍ വെള്ളം വറ്റിക്കുമ്പോള്‍ ഉണ്ടാകുന്ന മര്‍ദ്ദംകൊണ്ട് മടവിഴുകയും, കൃഷിനഷ്ടമാവുകയും, കര്‍ഷകന്‍ കടംകയറി ദുരിതത്തിലാവുകയും, ആത്മഹത്യയുടെ വക്കിലെത്തുകയുംചെയ്തു. അതേതുടര്‍ന്ന് സര്‍ക്കാരില്‍ അപേക്ഷകൊടുത്ത് നിരന്തരപ്രേരണയെ തുടര്‍ന്ന് തെങ്ങുകൃഷിക്ക് അനുമതിലഭിച്ചു. ലോകത്ത് പോളണ്ടില്‍ മാത്രമാണ് ജലഉപരിതലത്തിനുതാഴെ കൃഷിചെയ്യുന്ന സ്ഥലംഉള്ളത്. മഴവെള്ളം വറ്റിച്ചുകളയാന്‍ പുത്തന്‍കായലിലെ ഏഴ് മോട്ടോര്‍പമ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി മഴക്കാലത്ത് മോട്ടോര്‍പമ്പുകള്‍ ഉപയോഗിച്ച് വെള്ളം വറ്റിച്ചുവരികയാണ്. അതിന് വൈദ്യുതിക്ക് സബ്‌സിഡി ഉണ്ടായിരുന്നു. ഏതാനുംവര്‍ഷം മുമ്പ് നെല്‍കൃഷി ഇല്ലാത്തതിന്റെ പേരില്‍ വൈദ്യുതിചാര്‍ജ്ജ് കര്‍ഷകന്‍ അടക്കണംമെന്നുള്ള ഭീമമായ തുകക്കുള്ള നോട്ടീസ് കായല്‍സഹകരണ സംഘത്തിന് ലഭിക്കുകയുണ്ടായി. വെളൂര്‍കൈപ്പുഴപുത്തന്‍ കായല്‍ സഹകരണസംഘമാണ് പുത്തന്‍കായലിലെ കൃഷിയും മറ്റുകാര്യങ്ങളും സംബന്ധിച്ചുള്ള ഭരണനിര്‍വ്വഹണം നടത്തുന്നത്. പുത്തന്‍കായലില്‍ ആദ്യമുണ്ടായിരുന്ന കര്‍ഷകന്‍സ്ഥലം മറ്റുള്ളവര്‍ക്ക് വിറ്റു. പുതിയ ഉടമകള്‍കുടിശ്ശിഖ അടക്കാന്‍ ബാധ്യസ്ഥരല്ല. അതേതുടര്‍ന്ന് സംഘം ഹൈക്കോടതിയില്‍ നിന്നും വൈദ്യുതി വിഛേദിക്കുന്നതിന് എതിരെ സ്റ്റേ സമ്പാദിച്ചു. ആ സ്റ്റേ ഇപ്പോള്‍ കോടതിറദ്ദക്കി. തുടര്‍ന്ന് വൈദ്യുതിബോര്‍ഡ് കണക്ഷന്‍ വിഛേദിച്ചു. നുറുകണക്കിന് തൊഴിലാളികള്‍ക്ക് ജിവിതമാര്‍ഗ്ഗമായിരുന്നു പുത്തന്‍കായല്‍. കുടാതെ ധാരാളം ആളുകള്‍ വാഴകൃഷിചെയ്ത ലക്ഷകണക്കിന് കിലോഏത്തക്ക ഉല്പാദിപ്പിച്ചിരുന്നു. നാളികേരം, ജാതി, ഗ്രാമ്പുതുടങ്ങിയ സുഗന്ധവിളകളും ഏറെകൃഷി ചെയ്തിട്ടുണ്ട്. മഴയെത്തുടര്‍ന്ന് വെള്ളംപൊങ്ങി ഈ കൃഷികളെല്ലാം നശിക്കുമെന്നുള്ളത് ഉറപ്പായിരിക്കുന്നു. കര്‍ഷകആത്മഹത്യക്കെതിരെ മുതലകാണ്ണീരൊഴുക്കുന്ന പ്രസ്ഥാനങ്ങളോ ഭരണക്കാരോ ഇവിടെ തിരിഞ്ഞുനോക്കുന്നില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.