എരുമേലി: വിദ്യാലയങ്ങളും കോളേജുകളും തുറന്നു എങ്കിലും എരുമേലി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലെ പോലീസ് എയ്ഡ് പോസ്റ്റ് മാത്രം തുറന്നില്ല.
വിദ്യാര്‍ത്ഥികളുടെയും യാത്രക്കാരുടെയും സംരക്ഷണവും നിരീക്ഷണവും മുന്‍നിര്‍ത്തിയാണ് ബസ് സ്റ്റാന്‍ഡുകളില്‍ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയത്. എന്നാല്‍ മദ്യപാനികളുടെയും പുക വലിക്കുന്നവരുടെയും ഇടയില്‍ നിന്നും എങ്ങനെയെങ്കിലും ഓടി രക്ഷപ്പെടാനുള്ള തത്രപ്പാടിലാണ് യാത്രക്കാരും വിദ്യാര്‍ത്ഥികളും. മദ്യപിച്ച് അസഭ്യം പറയുന്നതും വിവസ്ത്രനായി ബസ് സ്റ്റാന്‍ഡില്‍ മദ്യപിച്ച് കിടക്കുന്നതും എരുമേലി ബസ് സ്റ്റാന്‍ഡിലും ബസ് സ്റ്റോപ്പുകളിലും ഇപ്പോള്‍ പതിവായിരിക്കുകയാണ്. ബസ് സ്റ്റാന്‍ഡുകളില്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി യാത്രക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സംരക്ഷണം നല്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: