പൂഞ്ച് : വെടിനിര്‍ത്തല്‍ കരാര്‍ ലഘിച്ച് പൂഞ്ച് മേഖലയില്‍ വീണ്ടും പാകിസ്ഥാന് ആക്രമണം നടത്തി. വെടിവയ്പില്‍ ഒരു ഇന്ത്യന്‍ സൈനികന് കൊല്ലപ്പെട്ടു. പ്രകോപനങ്ങളൊന്നും കൂടാതെ ഇന്ത്യന്‍ സൈനിക കേന്ദ്രത്തിന് നേരെ പാക് സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു.
പ്രദേശത്ത് ഇപ്പോഴും വെടിവയ്പ്പ് തുടരുകയാണ്. മാസങ്ങള്‍ക്ക് ശേഷമാണ് അതിര്‍ത്തിയെ സംഘര്‍ഷഭരിതമാക്കിക്കൊണ്ട് വെടിവയ്പ്പുണ്ടായത്. നവാസ് ഷെരീഫ് അധികാരത്തിലേറ്റതിനു രണ്ട് ദിവസത്തിന് ശേഷമാണ് വെടി നിര്‍ത്തല്‍ ലംഘനമുണ്ടായിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുമെന്നതായിരുന്നു നവാസ് അധികാരത്തിലെത്തുന്നതിന് മുന്‍പുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: