മീനച്ചില്‍ പദ്ധതിയിലെ ആശങ്ക മാറ്റണം: ബിജെപി

Friday 5 August 2011 5:03 pm IST

കോട്ടയം: കെ.എം.മാണി അവതരിപ്പിച്ച ധനകാര്യ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മീനച്ചില്‍ പദ്ധതിയെക്കുറിച്ച്‌ ഉയര്‍ന്നുവന്നിട്ടുള്ള ആശങ്ക അകറ്റുന്നതിന്‌ സര്‍ക്കാര്‍ തയ്യാറാകണമെന്ന്‌ ബിജെപി കോട്ടയം ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. പദ്ധതിയുടെ ഗണദോഷവശങ്ങളെക്കുറിച്ച്‌ പഠിക്കുന്നതിനായി സബ്‌ കമ്മറ്റിയെ യോഗം ചുമതലപ്പെടുത്തി. ജില്ലാ പ്രസിഡണ്റ്റ്‌ ഏറ്റുമാനൂറ്‍ രാധാകൃഷ്ണണ്റ്റെ അദ്ധ്യക്ഷതയില്‍കൂടിയ യോഗം സ്വാമി ആതുരദാസ്‌, പറവൂറ്‍ ശ്രീധരന്‍തന്ത്രികള്‍, മള്ളിയൂറ്‍ ശങ്കരന്‍ നമ്പൂതിരി, സ്വാമി ശക്രാനന്ദ, ക്രിസ്തുദാസ്‌ എന്നിവരുടെയും ബിജെപി പ്രവര്‍ത്തകരായിരുന്ന ഭാസ്കരക്കുറുപ്പ്‌(കറുകച്ചാല്‍), രാജാമണി(ചങ്ങനാശേരി) എന്നിവരുടെയും നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. യോഗത്തില്‍ സംസ്ഥാന വൈസ്പ്രസിഡണ്റ്റ്‌ കെ.ആര്‍.പ്രതാപചന്ദ്രവര്‍മ്മ, പി.കെ.രവീന്ദ്രന്‍, പി.ജി.ബിജുകുമാര്‍, എം.ബി.രാജഗോപാല്‍, ടീ.ആര്‍.നരേന്ദ്രന്‍, സുമാ വിജയന്‍, അശ്വതികുട്ടപ്പന്‍, പി.സനില്‍കുമാര്‍, ടി.എ.ഹരികൃഷ്ണന്‍, പി.ഡി.രവീന്ദ്രന്‍, രമേശ്‌ കാവിമറ്റം, ശൈലമ്മ രാജപ്പന്‍, ലിജിന്‍ലാല്‍, സി.എന്‍.സുഭാഷ്‌, എന്‍.പി.കൃഷ്ണകുമാര്‍, ടി.പി.ജയപ്രകാശ്‌, ടി.കെ.കൃഷ്ണകുമാര്‍, വി.എന്‍.കേശവന്‍ നായര്‍, വി.സി.അജികുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.