എസ്‌എഫ്‌ഐ അതിക്രമത്തിനെതിരെ എബിവിപി പ്രതിഷേധം

Friday 7 June 2013 8:33 pm IST

കൊല്ലം: എസ്‌എന്‍ കോളജില്‍ എബിവിപി യൂണിറ്റ്‌ സമ്മേളനം നടത്തിയതിനെ തുടര്‍ന്ന്‌ ഉയര്‍ത്തിയ എബിവിപിയുടെ പതാക മദ്യപിച്ചെത്തി ഒരു കൂട്ടം എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ നശിപ്പിച്ചു.
ക്യാമ്പസിലെ വിദ്യാര്‍ത്ഥിനികളെ അസഭ്യം പറയുകയും വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത എസ്‌എഫ്‌ഐക്കാര്‍ക്കെതിരെ നടപടി വേണമെന്ന്‌ എബിവിപി ജില്ലാ കണ്‍വീനര്‍ ബി.ബബുല്‍ദേവ്‌ ആവശ്യപ്പെട്ടു.
ഇത്തരം കാടത്ത നടപടികളെ സംഘടനാതലത്തില്‍ നേരിടും. ഇതിനെതിരെ തിങ്കളാഴ്ച എബിവിപി ജില്ലാ വ്യാപകമായി പ്രതിഷേധപരിപാടികള്‍ നടത്തുമെന്നും ബബുല്‍ദേവ്‌ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.