ശബരിമലയില്‍ വിജയ്‌ യേശുദാസും ധനുഷും

Friday 5 August 2011 5:10 pm IST

ചങ്ങനാശേരി: ശബരിമലയില്‍ നിറപുത്തരി ഉത്സവം കണ്ടുതൊഴാന്‍ ഗാനന്ധര്‍വ്വര്‍ ഡോ.കെ.ജെ.യേശുദാസിന്‍റെ മകന്‍ വിജയ്‌ യേശുദാസും തമിഴ്‌ സിനിമാനടന്‍ രജനീകാന്തിണ്റ്റെ മരുമകന്‍ ധനുഷും ചങ്ങനാശേരിയില്‍ നിന്നും കെട്ടുമുറുക്കി ശബരിമലയിലേക്ക്‌ യാത്രതിരിച്ചു. യേശുദാസിണ്റ്റെകുടുംബസുഹൃത്തും പെരുന്ന ശ്രീ ശങ്കര ആയുര്‍വേദ വൈദ്യശാല എംഡിയുമായ ബാലചന്ദ്രദാസിണ്റ്റെ വസതിയില്‍ നിന്നുമാണ്‌ ഇരുവരും ഇന്നലെ വൈകിട്ട്‌ ൫മണിയോടെയാണ്‌ ശബരിമലയിലേക്ക്‌ യാത്ര തിരിച്ചത്‌.